അവധിദിവസം വിൽക്കാൻ അനതികൃതമായി മദ്യം സൂക്ഷിച്ച പാപ്പനംകോട് സ്വദേശി കസ്റ്റഡിയിൽ

 അവധിദിവസം വിൽക്കാൻ അനതികൃതമായി മദ്യം  സൂക്ഷിച്ച  പാപ്പനംകോട്  സ്വദേശി കസ്റ്റഡിയിൽ

കേരളാപോലീസിന്റെ യോദ്ധാവ് പദ്ധതി

തിരുവനന്തപുരം; അനതികൃതമായി മദ്യം  സൂക്ഷിച്ച  പാപ്പനംകോട്  സ്വദേശി കസ്റ്റഡിയിൽ.
6 ലിറ്റർ ഇന്ത്യൻ നിർമ്മിത മദ്യവുമായി പ്രതി പിടിയിലായതായി സിറ്റി പോലീസ് കമ്മീഷണർ ജി സ്പർജൻ കുമാർ അറിയിച്ചു.നേമം , ജില്ലയിൽ  പലയിടത്തും  ബാറുകൾ തുറക്കാത്ത  ദിവസം നോക്കി വിൽക്കാൻ  മദ്യം ശേഖരിച്ചു  വിൽപ്പന നടത്തുന്ന സംഗം  പ്രവർത്തിക്കുന്നുണ്ട്   .മനുകുലാദിച്ചമംഗലം , എസ്റ്റേറ്റ് വാർഡിൽ, സത്യൻ നഗർ ടി.സി 53/1471 കൃപാഭവനിൽ ബാലൻ മകൻ മണിയൻ എന്ന  ബെൽസൺ സ് 72 നെയാണ് കഴിഞ്ഞ ദിവസം  നേമം പോലീസ് അറസ്റ്റ് ചെയ്തത് . സിറ്റി പോലീസ് കമ്മീഷണർ ജി സ്പർജൻ കുമാർ ആണ്  മാധ്യമങ്ങളെ അറിയിച്ചത് ..കേരളമാകെ ലഹരിക്കെതിരെ ശക്തമായി നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി കേരള പോലീസ് ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്ന യോദ്ധാവ് പദ്ധതിയുമായി ബന്ധപ്പെട്ട് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ DCP അജിത് കുമാറിന്റെ നിർദ്ദേശപ്രകാരം ACP ഷാജി, നേമം SHO രഗീഷ് കുമാർ, SI മാരായ വിപിൻ,രാജേഷ് പ്രവീൺ ചന്ദ്ര പ്രതാപ് ,ASI പത്മകുമാർ CPO മാരായ ദീപക്ക്,ഗിരി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു 

 

Previous Post Next Post