അമരവിള ചെക്ക് പോസ്റ്റിൽ രണ്ട് കിലോ കഞ്ചാവുമായി യുവാവ് കസ്റ്റഡിയിൽ
തിരുവനന്തപുരം
;
അമരവിള ചെക്ക് പോസ്റ്റിൽ 2 കിലോ കഞ്ചാവുമായി ഊരൂട്ടുകല സ്വദേശി യുവാവ്
കസ്റ്റഡിയിൽ.ഇന്നലെ ഉച്ചക്ക് ദേശീയപാതയിലെ അമരവിള ചെക്പോസ്റ്റിൽ
കെഎസ്ആർടിസി ഓർഡിനറി ബസ്സിൽ പരിശോധനക്കിടയാണ് ക ഞ്ചാവ് കണ്ടെത്തിയത്
മൂന്നുകല്ലിൻ
മൂട് സ്വദേശി രാഖി യാണ് കസ്റ്റഡിയിൽ ആയത് .ഇയാളെ കോടതിയിൽ ഹാജരാക്കും
.അമരവിള ചെക്പോസ്റ് സിഐ സന്തോഷ് കുമാർ എസ.കെ ,എസ്‌ഐ പ്രശാന്ത് ,അജികുമാർ ,നോഗു
,വിനോദ് സതീഷ്‌കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന
.ക്രിതുമസ് ,ന്യൂ ഈയർ കാലത്തു കഞ്ചാവ് കടത്തു നിയന്ദ്രിക്കാൻ പരിശോധന
ശക്തമാക്കിയിട്ടുണ്ട് .എല്ലാ വാഹനങ്ങളും പരിശോധിക്കുന്നു ണ്ട് .രാത്രികാല
പരിശോധന ശക്തമാക്കിയിട്ടുണ്ട് .പരിശോധന ശക്തമായതോടെ യാത്രക്കാർക്ക്
ബുദ്ധിമുട്ടു ഉണ്ടാക്കുന്നു എന്ന് പരാതി ഉണ്ടാകുന്നുണ്ട് .മയക്കു മരുന്ന്
കടത്തു കൂടുന്നതിനാൽ ജനങ്ങൾ പരിശോധന സമയത്തുണ്ടാകുന്ന ബുദ്ധിമുട്ടിനോട് സഹകരിക്കണമെന്ന്
സിഐ സന്തോഷ് കുമാർ ആവശ്യപ്പെട്ടു .