നെയ്യാറ്റിൻകരയിൽട്യൂഷൻ കഴിഞ്ഞു മടങ്ങിയ വിദ്യാർഥിനികൾക്ക് യുവാക്കളുടെ ആക്രമണം
രണ്ടുപേർ കസ്റ്റഡിയിൽ
തിരുവനന്തപുരം;
നെയ്യാറ്റിൻകരയിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർത്ഥികൾക്ക് നേരേ
ബൈക്കിലെത്തിയ രണ്ടംഗ സംഘത്തിന്‌റെ ആക്രമണം. ചില ചാനലുകളിൽ ഈസംഭവം
പുറത്തുവിട്ടിരുന്നു .പോലീസിനെ ഇന്നലെയാണ് വിവരം അറിയിച്ചത് .വിവരം അറിഞ്ഞ
പോലീസ് കർശന നടപടിയുമായി രംഗത്തുണ്ട് .സംഭവത്തിൽ രക്ഷകർത്താക്കൾ
ഇന്നലെയാണ് നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകിയത് . വെളളിയാഴ്ച രാത്രി 8
മണിയോടെ തൊഴുക്കൽ ജംഗ്ഷനിൽ നിന്നും തൊഴുക്കൽ ദേവിക്ഷേത്രത്തിലേയ്ക്ക്
തിരിയുന്ന ഇടറോഡിലായിരുന്നു സംഭവം. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേയ്ക്ക്
മടങ്ങുകയായിരുന്നു 3 അംഗ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരേയായിരുന്നു
ആക്രമണം. റോഡിന്റെ വശത്തൂടെ നിരന്ന് നടക്കുകയായിരുന്ന വിദ്യാർത്ഥികൾക്ക്
നേരേ തൊഴുക്കലിലേയ്ക്ക് വരുകയായിരുന്ന ബൈക്കിലെത്തിയ സംഘത്തിലെ
പുറകിലിരുന്നയാളാണ് വശത്തൂടെ നടക്കുകയായിരുന്ന വിദ്യാർത്ഥിയുടെ കഴുത്തിൽ
കയറിപ്പിടിച്ചത്. സംഭവത്തിൽ പേടിച്ചരണ്ട വിദ്യാർത്ഥികൾ
നിലവിളിക്കുന്നതിനിടെ ബൈക്കിലെത്തിയ സംഘം കടന്നുകളഞ്ഞു. കുട്ടികൾ
നടന്നുപോകുന്നതിന് തൊട്ടുമുന്നിലായി ആളുകളുണ്ടായിരുന്നെങ്കിലും റോഡിൽ
ഇരുട്ടായതിനാൽ അക്രമികളെ കാണാൻ സാധിച്ചില്ല. സമീപത്തെ വീട്ടിലെ സി.സി.ടി.വി
ദൃശ്യത്തിൽ സംഭവം പതിഞ്ഞെങ്കിലും അക്രമികളുടെ ചിത്രം വ്യക്തമല്ല.
സംഭവത്തിൽ അക്രമികൾക്കെതിരെ ഊർജ്ജിത അന്വേഷണം നടക്കുന്നതായി നെയ്യാറ്റിൻകര
പോലീസ് .