വെള്ളായണിക്ഷേത്രത്തിലെ നേർച്ച വാഴക്കുലകൾ കവർന്ന വർ കസ്റ്റഡിയിൽ
നേമം;നേമം പോലീസ് സ്റ്റേഷൻ പരിധിയിൽ വെള്ളായണി ക്ഷേത്ര ഉത്സവത്തോട അനുബന്ധിച്ച് നേർച്ചയ്ക്കായി നട്ടുവളർത്തിയ വാഴക്കുലകൾ മോഷ്ടിച്ച കേസിലെ പ്രതികളെ പിടികൂടി. തൃഷ്ണരാജ്, വയസ്സ് 18; അനന്തു, വയസ്സ് 19; മൂന്നാമത്തെ ആൾ ജുവനൈൽ ആണ്.
ജനുവരിമാസം 29. നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലഹരി വസ്തുക്കൾ വാങ്ങുന്നതിന് പൈസ ഇല്ലാതെ വന്നപ്പോഴാണ് പകലൂർ ഭാഗത്തെ കൃഷിയിടങ്ങളിലെ വാഴക്കുലകൾ കവർന്നത് . തൃഷ്ണരാജ് കിള്ളിപ്പാലത്ത് കരമന പോലീസിനുനേരെ ബോംബ് എറിഞ്ഞ കേസിലെ പ്രതിയും, മുൻപ്ജു ജു വനൈൽ ഹോമിൽ പാർപ്പിച്ചിട്ടുള്ള യാളും നെടുമങ്ങാട്, നേമം പോലീസ് സ്റ്റേഷൻ പരിധിയിൽ മോഷണകേസിലും പ്രതികളായിട്ടുണ്ട്.
എ.സി. ഫോർട്ട് ഷാജിയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നേമം എസ്എ ച്ചു ഓ രഗീഷ് കുമാർ, എസ്.ഐ മാരായ വിപിൻ, പ്രസാദ്, രാജേഷ്, സി.പി.ഒ മാരായ ചന്ദ്രസേനൻ, കണ്ണൻ, ഗിരി, ശ്രീകുമാർ, സജു, കൃഷ്ണകുമാർ, ലതീഷ് എന്നിവരടങ്ങിയ സംഘമാണ്
അന്ന്വേഷിച്ചു പ്രതികളെ പിടികൂടിയത്.