ആദിവാസി വിശ്വനാഥൻറെ ദുരൂഹ മരണം;അന്വേഷണം നടത്തണം;നെയ്യാറ്റിൻകര സത്യശീലൻ

ആദിവാസി യുവാവ് വിശ്വനാഥൻറെ  ദുരൂഹ മരണം ; നീതിപൂർവ്വം അന്വേഷണം നടത്തണം
കേരള ചേരമർ  സംഘം . 


തിരുവന ന്തപുരം ;  ആദിവാസി യുവാവ് വിശ്വനാഥൻറെ  ദുരൂഹ മരണം ; നീതിപൂർവ്വം അന്വേഷണം നടത്തണം
കേരളാ  ചേരമർ  സംഘം .എട്ടു വർഷത്തെ പ്രതീക്ഷാ നിർഭരമായ കാത്തി രിപ്പിനുശേഷം കിട്ടിയ കൺമണിയെപോലും കാണാൻ അനുവദിക്കാതെ, സ്വയം പ്രഖ്യാപിത ദുരാചാര പോലീസ് ചമഞ്ഞ് ആൾകൂട്ട നരാധമൻമാർ നടത്തിയ മർദ്ദനത്തിൽ ആദിവാസി യുവാവ് മരിക്കുകയും ചെയ്ത സംഭവത്തിൽ സത്യസന്ധ മായി അന്വേഷണം നടത്തുകയും, കുറ്റക്കാർക്കെതിരെ അതിശക്തായ വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്യുകയും, വിശ്വനാഥന്റെ കുടുംബത്തിന് 50 ലക്ഷം രൂപ സർക്കാർ ധനസഹായം നല്കുക, ഭാര്യ ബിന്ദുവിന് സർക്കാർ ജോലി കൊടുക്കണമെന്നും പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്തുകൊണ്ട്  .കേരള  ചേരമർ  സംഘം സംസ്ഥാന ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സത്യശീലൻ ഗവൺമെന്റിനോട് ആവശ്യപ്പെട്ടു.കേരളമൊട്ടാകെ വിവിധ സംഘടനകൾ പ്രതിഷേധ റാലികൾ കഴിഞ്ഞ ദിവസം സംഘടിപ്പിച്ചിരുന്നു .



പ്രതിഷേധ റാലിയിൽ  താലൂക്ക് പ്രസിഡന്റ് പഴമല മോഹനൻ അദ്ധ്യക്ഷത വഹിച്ചു. കുഴിഞ്ഞാം വിള ശശികുമാർ, വെളളറട ധർമ്മദാസ്, അരുൺദാസ്, ധനുവച്ചപുരം ഷാജി, മരുതത്തൂർ ഷിബു ആലത്തൂർ ചന്ദ്രൻ, പാസ്റ്റർ രാജേഷ്, കുളത്താമൽ അജി എന്നിവർ പ്രസംഗിച്ചു.

 

Previous Post Next Post