മണൽ മാഫിയയ്ക്ക് എതിരെ ഒറ്റയാൾ പോരാട്ടം ; അവശനിലയിലായ ഡാളി ഇന്ന് 3 മണിക്ക് അന്ത്യം .സംഭവിച്ചു .മണൽ മാഫിയയ്ക്ക് എതിരെ ഒറ്റയാൾ പോരാട്ടം ; അവശനിലയിലായ ഡാളി അമ്മൂമ്മയുടെ
അന്ത്യം ഇന്ന് വൈകിട്ട് ഓടെയായിരുന്നു
തിരുവനന്തപുരം നെയ്യാറിലെ മണൽമാഫിയയ്ക്ക് എതിരെ20 വർഷം ഒറ്റയാൾ പോരാട്ടം നടത്തി ശ്രദ്ധേയയായ ഡാളി അമ്മൂമ്മയുടെ സംരക്ഷണം ഏറ്റെടുതെറ്റു 1 വർഷം . . വാർധക്യകാലത്ത് ആരോരുമില്ലാതെ പട്ടിണിയിലും ദയനീയ, അവസ്ഥയിലുമായതിനാലാണ് ഏറ്റെടുക്കൽ. ഓലത്താന്നി ഡാളി കടവിലെ, ഡാളി അമ്മൂമ്മയുടെ കഷ്ടപ്പാട് അറിഞ്ഞ ജില്ലാപഞ്ചായത്ത് ആരോഗ്യവകുപ്പ് സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ വിആർ, സലൂജയുടെ നേതൃത്വത്തിലാണ് ഇവരെ ജില്ലാപ്പഞ്ചായത്തിന്റെ, അണ്ടൂർക്കോണത്തെ അഗതിമന്ദിരത്തിലേക്കു മാറ്റിയത്.
മരണപ്പെട്ട ഡാലിയുടെ ശവശരീരം ഇപ്പോൾ ജില്ലാ പഞ്ചായത്തു വയോജന പരിപാലാന കേന്ദ്രം ,പാച്ചിറ , പള്ളിപ്പുറം കേന്ദ്രത്തിലാണ് ഉള്ളത്.
മഴ ശക്തമായി നെയ്യാറിലെ ജലനിരപ്പ് ഉയർന്നതോടെ നേരത്തെ, തന്നെ സുഹൃത്തിൻ്റെ വീട്ടിലേയ്ക്ക് മാറുകയായിരുന്നു.എന്നാൽ
കാട്ടാക്കടയിലുള്ള, പരിചയക്കാരിയുടെ വീട്ടിൽ ഒരാഴ്ചയോളമായി ഭക്ഷണം കഴിക്കാതെ അവശനിലയിലാണ് ഡാളി അമ്മൂമ്മയെ, കണ്ടെത്തിയത്. ഓലത്താന്നിയിൽ നെയ്യാറിന്റെ തീരത്ത് ഇടയലഴി പുത്തൻ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന ഡാളി അമ്മൂമ്മ മണൽമാഫിയകളുടെ ,ഭീഷണിയെ വകവയ്ക്കാതെ ഒറ്റയാൾ പോരാട്ടം നടത്തി അതിജീവിച്ചാണ് ശ്രദ്ധേയമായത്.ഇതുമായി ബന്ധപ്പെട്ടു നെയ്യാറ്റിൻകര കോടതിയിലും നിരവധികേസുകളുണ്ട് .
വീടിനു ചുറ്റുമുള്ള സ്ഥലം മണൽമാഫിയ ഇടിച്ചതിനെത്തുടർന്ന് 84 വയസ്സ് കഴിഞ്ഞ ഡാളി അമ്മൂമ്മയുടെ വീട്, ആറിന്റെ മധ്യത്തിലായി., എന്നിട്ടും വീട് ഉപേക്ഷിക്കാതെ അവിടേക്ക് മുളകൊണ്ട് താത്കാലിക പാലം നിർമ്മിച്ച് താമസിച്ച് അമ്മൂമ്മ പോരാട്ടം തുടർന്നു., നെയ്യാറ്റിൻകര ആയുർവേദ ആശുപത്രിയിലെ തൂപ്പുകാരിയായി, വിരമിച്ച ഡാളി അമ്മൂമ്മ പെൻഷനായി ലഭിച്ചിരുന്ന 8000 രൂപ കൊണ്ടാണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞ പ്രളയകാലത്ത് നെയ്യാർ നിറഞ്ഞൊഴുകിയതോടെ, താൽക്കാലിക പാലം ഉൾപ്പടെ തകർന്നതോടെയാണ് ഇവർ വീട് ഉപേക്ഷിച്ചത്. ഡാളിയമ്മൂമ്മയെ പോലീസും റവന്യൂ അധികൃതരും, പരണിയത്തെ ബന്ധുവീട്ടിലാക്കുകയായിരുന്നു.മഴയും വെള്ളപ്പൊക്കവും മാറിയെങ്കിലും വീട്ടിൽ പ്രേവേശിക്കാനാകാത്തതിനാൽ
ബന്ധുവീട്ടിൽനിന്നും പിന്നീട് കാട്ടാക്കട പുല്ലുവിളാകത്ത്, പരിചയക്കാരിയും പരിസ്ഥിതി പ്രവർത്തക ചന്ദ്രികയുടെ വീട്ടിലേക്ക്, താമസം മാറി. വയോധികയായ ചന്ദ്രികയ്ക്ക് അടുത്തിടെ അർബുദം സ്ഥിരീകരിച്ചു. ഇവർ കിടപ്പിലായതോടെ ഡാളിയമ്മൂമ്മയുടെ ഭക്ഷണവും മുടങ്ങി. ഒരാഴ്ചയായി ഭക്ഷണമില്ലാതെ ഈ വീട്ടിൽ കഴിഞ്ഞ ഡാളിയമ്മൂമ്മയെക്കുറിച്ച്, ജില്ലാപ്പഞ്ചായത്തിന് പരാതി ലഭിച്ചു. തുടർന്ന് ജില്ലാപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ വിആർ, സലൂജ കാട്ടാക്കടയിലെ വീട്ടിലെത്തി ഡാളിയമ്മൂമ്മയെ അഗതിമന്ദിരത്തിലേക്ക് മാറ്റുകയായിരുന്നു.
ഡാളിയമ്മൂമ്മയുടെ ഓലത്താന്നിയിലെ, വീട്ടിലേക്ക് നിർമ്മിച്ച തടിപ്പാലം ഇക്കഴിഞ്ഞ കനത്ത മഴയിൽ, പൂർണമായും തകർന്നുപോയിരുന്നു. മണൽമാഫിയയോട് വിട്ടുവീഴ്ചയില്ലാതെ പോരാടിയതിനെത്തുടർന്നാണ്, ഇവരുടെ വീട് നിൽക്കുന്ന സ്ഥലത്തിന് ഡാളി കടവെന്ന് നാട്ടുകാർ പേരിട്ടത്.
മണൽ മാഫിയയ്ക്ക് എതിരെ ഒറ്റയാൾ പോരാട്ടം ; അവശനിലയിലായ ഡാളി അമ്മൂമ്മയുടെ സംരക്ഷണം ഏറ്റെടുത്ത് ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തിട്ടു ഒരു വർഷമായി. ഇവരുടെ പെൻഷൻ ബുക്ക് കാണാനില്ല.
8000 ത്തോളം പെൻഷൻ ഉണ്ടായിരുന്നു .ഇപ്പോൾ ലഭിക്കുന്നില്ല .സഹോദരി Mari കാഞ്ഞിരം
കുളത്തുനിന്നു എത്തിയാൽ സംസ്ക്കാരം എവിടെയെന്നു തീരുമാനിക്കും .
8000 ത്തോളം പെൻഷൻ ഉണ്ടായിരുന്നു .ഇപ്പോൾ ലഭിക്കുന്നില്ല .സഹോദരി Mari കാഞ്ഞിരം
കുളത്തുനിന്നു എത്തിയാൽ സംസ്ക്കാരം എവിടെയെന്നു തീരുമാനിക്കും .