നെയ്യാറ്റിൻകര സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ പ്രമീള ക്രൈം കേസിൽ പ്രതി; കേസ് കെട്ടി ച്ച മച്ചതെന്ന് അസിസ്റ്റന്റ് രജിസ്ട്രാർ.




 നെയ്യാറ്റിൻകര സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ പ്രമീള ക്രൈം കേസിൽ പ്രതി;
കേസ് കെട്ടി ച്ച മച്ചതെന്ന് അസിസ്റ്റന്റ് രജിസ്ട്രാർ.




നെയ്യാറ്റിൻകര സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ പ്രമീള ക്രൈം കേസിൽ പ്രതി;
കേസ് കെട്ടി ച്ച മച്ചതെന്ന് അസിസ്റ്റന്റ് രജിസ്ട്രാർ.

നെയ്യാറ്റിൻകര സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ആർ.പ്രമീള, ബാലരാമപുരം യൂണിറ്റ് ഇൻസ്പെക്ടർ ഷിജു ,അശോകൻ ഉൾപ്പടെ 7 പേരുടെ പേരിൽ ബാലരാമപുരം പോലീസ് ക്രൈം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ചതി വഞ്ചന, ആൾമാറാട്ടം, ഔദ്യോഗിക അധികാര ദുർവിനിയോഗം ഉൾപ്പടെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2023 ജനുവരി 24 -ാം തീയതി രജിസ്റ്റർ ചെയ്ത 0129/2023  കേസിൽ ബാലരാമപുരം ഐഡിൽ 39 വീട്ടിൽ സുകുമാരനാണ് വാദി. 120 -ബി, 468,419,420,37 വകുപ്പുകൾ പ്രകാരമാണ് പ്രമീളയ്ക്ക് എതിരായി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുളളത്.

വാദി സുകുമാരൻ പ്രസിഡന്റ് ആയിരുന്ന ബാലരാമപുരം പഞ്ചായത്ത് റസിഡൻസ് വെൽഫയർ സഹകരണ സംഘം ഭരണസ്ഥിതി തെരെഞ്ഞെടുപ്പിലെ ഇലക്ട്രൽ ഓഫീസറായിരുന്ന പ്രമീളയുടെയും റിട്ടേണിങ് ഓഫീസറായിരുന്ന ഷീജയുടെയും നേതൃത്വത്തിൽ വോട്ടർ പട്ടികയിൽ തിരുത്തലുകൾ വരുത്തി 268-ാം നമ്പർ അംഗമായ ജയകുമാരൻ നായരുടെ പേര് വൈറ്റ്നർ കൊണ്ട് തിരുത്തി പകരം പ്രമീളയുടെ അടുത്ത സുഹൃത്തും സി.പി.എം നേതാവുമായ ജയകുമാറിനെ ഉൾപ്പെടുത്തി. തെരെഞ്ഞെടുപ്പ് നടത്താതെ കളവായി രേഖകൾ ഉണ്ടാക്കി ജയകുമാറിനെ സംഘത്തിന്റെ വൈസ് പ്രസിഡന്റാക്കി എഴുതി ഉണ്ടാക്കിയ നടപടിയ്ക്ക് എതിരായി സുകുമാരൻ ഉൾപ്പടെയുളള സംഘം അംഗങ്ങളും സംഘം സെക്രട്ടറിയും പരാതി
നൽകിയതിനെ തുടർന്നാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുളളത്. അസിസ്റ്റന്റ് രജിസ്ട്രാർപ്രമീളയും,പരാതിയുമായി റൂറൽ എസ്‌പിയെ സ മീപിച്ചിട്ടുണ്ട് .

 സംഘത്തിലെ മറ്റൊരു അംഗമായ ഷാജിയെയും ഡയറക്ടറായി പ്രമീള നിയമിച്ചിട്ടുണ്ട്. ഷാജി സംഘത്തിൽ നിന്ന് വായ്പ എടുത്ത് കുടിശ്ശികക്കാരനാണ്. കുടിശ്ശിക തുക ഈടാക്കുന്നതിന് സംഘം സെക്രട്ടറി വാദിയായി അസിസ്റ്റന്റ് രജിസ്ട്രാർ പ്രമീളയ്ക്ക് നൽകിയ കേസിന്റെ അടിസ്ഥാനത്തിൽ കേസ് ഫയലിൽ സ്വീകരിച്ച് നടപടികൾ നടന്നുവരുകയാണ്. ഇതേ സംഘത്തിൽ തന്നെ കുടിശ്ശികക്കാരനായ വ്യക്തിക്ക് സംഘത്തിൽ തെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യതയുണ്ട് . 
സംഘത്തിൽ തെരെഞ്ഞെടുപ്പ് നടത്താതെ വ്യാജരേഖ ഭരണസമിതി അംഗങ്ങൾ നടത്തിയതായും പരാതിയുണ്ട് .
പ്രതികളെ അടിയന്തിരമായി അറസ്റ്റ്ചെ  യ്യണമെന്നും   പ്രതികൾ   ഉദ്യോഗസ്ഥരായി

തുടരുന്നത് സ്വാധീനത്തിനു  വഴിതെളിക്കുമെന്നു സുകുമാരൻ ആക്ഷേപമുന്നയിച്ചു . ഇതു സംബന്ധിച്ച് വകുപ്പ് മന്ത്രിയ്ക്കും. മുഖ്യമന്ത്രിയ്ക്കും. പ്രതിപക്ഷ നേതാവിനും, ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും സുകുമാരൻ പരാതി നൽകിയിട്ടുള്ളതായും സുകുമാരൻ അറിയിച്ചു.യാതൊരു അടിസ്ഥാനവുമില്ലെന്നും
കേസ് കെട്ടി ച്ച മച്ചതെന്നും  അസിസ്റ്റന്റ് രജിസ്ട്രാർ പ്രമീള .
Previous Post Next Post