നെയ്യാറ്റിൻകരയിൽ കമിതാക്കൾ അഴിഞ്ഞാടുന്നു
നാലുപേർ കസ്റ്റഡിയിൽ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ കമിതാക്കൾ അഴിഞ്ഞാടുന്നു നാലുപേർ കസ്റ്റഡിയിൽ .ബാലരാമപുരം സ്വകാര്യ എൻട്രൻസ് കോച്ചിംഗ് സെന്ററിൽ പഠിക്കുന്ന നെയ്യാറ്റിൻകര സ്വദേശിനി 19 വയസ്സുള്ള വിദ്യാർഥിനിക്ക് നേരെ ഇന്ന് രാവിലെ 9 മണിക്കാണ് ആക്രമണം. കാമുകനും മൂന്നുപേരടങ്ങുന്ന സംഘവുമായി ചേർന്ന് വിദ്യാർത്ഥിനിയുടെ മുഖത്തടിക്കുകയും അസഭ്യവർഷങ്ങളും ചൊരിഞ്ഞു . ഇത് കണ്ടു നിന്ന നെയ്യാറ്റിൻകരയിലെ ഓട്ടോക്കാരും നാട്ടുകാരും ഈ നാലുപേരെയും പിടിച്ചുനിർത്തുകയും രണ്ടുപേർ ഓടി രക്ഷപ്പെടുകയും ചെയ്തു രണ്ടുപേരെ നെയ്യാറ്റിൻകര പോലീസ് വന്ന് കസ്റ്റഡിയിലെടുത്തു. നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിന് സമീപത്തുള്ള ചെറിയ ഇടവഴിയിലും ബസ്സ്റ്റാൻഡ്
പരിസരത്തു മാണ് ഈ സംഭവം നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സമാന രീതിയിൽ തന്നെ ഒരു പെൺകുട്ടിയുടെ മുഖത്തടിച്ച് രണ്ടുപേർ രക്ഷപ്പെട്ടതും ഈ ബസ്റ്റാൻഡ് പരിസരത്ത് വച്ചായിരുന്നു. സ്കൂൾ സമയങ്ങളിൽ നെയ്യാറ്റിൻകര പോലീസ് ഇടവഴികളിലും നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിന്റെ പരിസരപ്രദേശങ്ങളിലും പെട്രോളിങ് ശക്ത മാക്കിയെങ്കിലും കമിതാക്കൾ അഴിഞ്ഞാടുന്ന തു പതിവാകുന്നു .
കഴിഞ
കഴിഞ
രണ്ടു ദിവമായി ഇത് തുടരുന്നു . ചെകിട്ടത്തു അടി വാങ്ങിയ വിദ്യാർഥിനി പോലീസിൽ പരാതി നൽകാൻ തയ്യാറായില്ല .ബസ്റ്റാൻഡും പരിസരവും കമിതാക്കളുടെ വിഹാര രംഗമാണ് .അടിയന്തിരമായി രെ ക്ഷ കർത്താക്കൾ തങ്ങളുടെ പുത്രീ പുത്രന്മാരെ ബസ്സ്റ്റാൻഡു പരിസ രത്തു മോണിറ്റർ ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു .