ആശുപത്രികളിലെ ശുചിത്വം പരിപാലനം; സംസ്ഥാന കായകല്‍പ്പ് അവാര്‍ഡിൽ നെയ്യാറ്റിൻകരയും
തിരുവനന്തപുരം:ആശുപത്രികളിലെ ശുചിത്വം പരിപാലനം; സംസ്ഥാന കായകല്‍പ്പ് അവാര്‍ഡിൽ നെയ്യാറ്റിൻകരയും . 2022-23 വര്‍ഷത്തിലെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്
ജില്ലാതല ആശുപത്രികളില്‍ 89.17 ശതമാനം മാര്‍ക്ക് നേടി ജനറല്‍ ആശുപത്രി കോഴിക്കോട് ഒന്നാം സ്ഥാനമായ 50 ലക്ഷം രൂപയുടെ അവാര്‍ഡിന് അര്‍ഹരായി. ജില്ലാ തലത്തില്‍ 86.51 ശതമാനം മാര്‍ക്കോടെ രണ്ടാം സ്ഥാനമായ 20 ലക്ഷം രൂപ ജനറല്‍ ആശുപത്രി തൃശ്ശൂര്‍ കരസ്ഥമാക്കി.
ജില്ലാതലത്തില്‍ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ 9 ആശുപത്രികള്‍ക്ക് 3 ലക്ഷം രൂപ വീതം കമന്‍ഡേഷന്‍ അവാര്‍ഡ് ലഭിക്കുന്നതാണ്.
· ഡബ്ല്യൂ ആന്റ് സി ആശുപത്രി മങ്ങാട്ടുപറമ്പ കണ്ണൂര്‍ (81.57 ശതമാനം)
· ഡബ്ല്യൂ ആന്റ് സി ആശുപത്രി ആലപ്പുഴ (79.57%)
· ജനറല്‍ ആശുപത്രി നെയ്യാറ്റിന്‍കര, തിരുവനന്തപുരം (77.66%)
· ജനറല്‍ ആശുപത്രി ഇരിഞ്ഞാലക്കുട, തൃശ്ശൂര്‍ (76.23%)
· ജില്ലാ ആശുപത്രി നിലമ്പൂര്‍, മലപ്പുറം (76.13%)
· ജില്ലാ ആശുപത്രി ആലുവ, എറണാകുളം (75.34%)
· ഡബ്ല്യൂ ആന്റ് സി ആശുപത്രി കൊല്ലം (74.52%)
· ജനറല്‍ ആശുപത്രി അടൂര്‍ പത്തനംതിട്ട (72.44%)
· ഡബ്ല്യൂ ആന്റ് സി ആശുപത്രി തിരുവനന്തപുരം (70.69%)
എന്നിവയാണ് ജില്ലാ തലത്തില്‍ അവാര്‍ഡിനര്‍ഹമായ ആശുപത്രികള്‍.
സബ് ജില്ലാ തലത്തില്‍ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി താമരശ്ശേരി കോഴിക്കോട് (90.76 %) ഒന്നാം സ്ഥാനമായ 15 ലക്ഷം രൂപയുടെ അവാര്‍ഡ് കരസ്ഥമാക്കി. രണ്ടാം സ്ഥാനമായ 10 ലക്ഷം രൂപ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി തിരൂരങ്ങാടി മലപ്പുറം (87.62 %) കരസ്ഥമാക്കി. അതോടൊപ്പം തന്നെ സബ് ജില്ലാതലത്തില്‍ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ 9 ആശുപത്രികള്‍ക്ക് 1 ലക്ഷം രൂപ വീതം കമന്‍ഡേഷന്‍ അവാര്‍ഡ് തുക ലഭിക്കുന്നതാണ്.
· താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി കോട്ടത്തറ, പാലക്കാട് (79.22 %)
· താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഹോസ്പിറ്റല്‍ പൊന്നാനി, മലപ്പുറം (78.63 %)
· താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഹോസ്പിറ്റല്‍ കുറ്റ്യാടി, കോഴിക്കോട് (76.69 %)
· താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഹോസ്പിറ്റല്‍ കായംകുളം ആലപ്പുഴ (76.19 %)
· താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഹോസ്പിറ്റല്‍ ചാവക്കാട് തൃശ്ശൂര്‍ (75.48 %)
· താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഹോസ്പിറ്റല്‍ ശാസ്താംകോട്ട, കൊല്ലം (73.89 %)
· താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഹോസ്പിറ്റല്‍ ഹരിപ്പാട്, ആലപ്പുഴ (72.86 %)
· താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഹോസ്പിറ്റല്‍ കോതമംഗലം, എറണാകുളം (72.60 %)
· താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഹോസ്പിറ്റല്‍ കൊടുങ്ങല്ലൂര്‍ , തൃശ്ശൂര്‍ (71.38%) എന്നീ ആശുപത്രികള്‍ സബ് ജില്ലാ തലത്തില്‍ അവാര്‍ഡിനര്‍ഹരായി.
സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ ഒന്നാം സ്ഥാനമായ 3 ലക്ഷം രൂപയ്ക്ക് സി.എച്ച്.സി രാമമംഗലം, എറണാകുളം (81.30 %) അര്‍ഹത നേടി. അതോടൊപ്പം തന്നെ സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ 11 ആശുപത്രികള്‍ക്ക് 1 ലക്ഷം രൂപ വീതം കമന്‍ഡേഷന്‍ അവാര്‍ഡ് തുക ലഭിക്കുന്നതാണ്.
· സി.എച്ച്.സി പള്ളിക്കല്‍, തിരുവനന്തപുരം (78.54 %)
· സി.എച്ച്.സി കരുണാപുരം ഇടുക്കി (77.95 %)
· സിഎച്ച്‌സി തലക്കുളത്തൂര്‍, കോഴിക്കോട് (77.75 %)
· സി.എച്ച്.സി കൊപ്പം, പാലക്കാട് (77.46 %)
· സി.എച്ച്.സി കാളിക്കാവ് , മലപ്പുറം(77.23 %)
· സി.എച്ച്.സി ഓമന്നൂര്‍ , മലപ്പുറം( 74.78 %)
· സി.എച്ച്.സി വളയം കോഴിക്കോട് (74.72 %)
· സി.എച്ച്.സി കാഞ്ഞീറ്റുക്കര പത്തനംതിട്ട (74.44 %)
· സി.എച്ച്.സി കടമ്പഴിപ്പുറം, പാലക്കാട് (74.22 %)
· സി.എച്ച്.സി കീച്ചേരി, എറണാകുളം ( 74.18 %)
· സി.എച്ച്.സി തൃക്കടവൂര്‍ കൊല്ലം ( 73.02 %)
എന്നീ സാമൂഹ്യരോഗ്യ കേന്ദ്രങ്ങള്‍ അവാര്‍ഡിനര്‍ഹരായി.
അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ വിഭാഗങ്ങളെ 3 ക്ലസ്റ്റര്‍ ആയി തിരിച്ചാണ് അവാര്‍ഡ് നല്‍കിയത്.
ഒന്നാം ക്ലസ്റ്ററില്‍ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മാമ്പഴക്കര, തിരുവനന്തപുരം (92.64 %), 2 ലക്ഷം രൂപ കരസ്ഥമാക്കി. രണ്ടാം സ്ഥാനമായ 1.5 ലക്ഷം രൂപ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മുട്ടട, തിരുവനന്തപുരം (92.45 %) കരസ്ഥമാക്കി. 1 ലക്ഷം രൂപ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റെര്‍ നെഹ്രുട്രോഫി, ആലപ്പുഴ (80.18 %) മൂന്നാംസ്ഥാനത്തിന് അര്‍ഹരായി.
രണ്ടാം ക്ലസ്റ്ററില്‍ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ഗോസായിക്കുന്ന്,തൃശ്ശൂര്‍ (92.20 %) 2 ലക്ഷം രൂപ കരസ്ഥമാക്കി. അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ പാറക്കടവ്, ഇടുക്കി ( 91.38 %) 1.5 ലക്ഷം രൂപ കരസ്ഥമാക്കി. അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ തൃപ്പൂണിത്തുറ, എളമന്‍ത്തോപ്പ്, എറണാകുളം (87.15 %) മൂന്നാം സ്ഥാനമായ 1 ലക്ഷം രൂപ കരസ്ഥമാക്കി.
മൂന്നാം ക്ലസ്റ്ററില്‍ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ പൊന്നാനി, മലപ്പുറം (83.35 %) ഒന്നാം സ്ഥാനമായ 2 ലക്ഷം രൂപ കരസ്ഥമാക്കി. അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മുണ്ടേരി, കല്‍പ്പറ്റ, വയനാട് ( 82.73 %) രണ്ടാം സ്ഥാനമായ 1.5 ലക്ഷം രൂപ കരസ്ഥമാക്കി. അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മംഗലശ്ശേരി, മലപ്പുറം (82.57 %) മാര്‍ക്കോടെ മൂന്നാം സ്ഥാനമായ 1 ലക്ഷം രൂപ കരസ്ഥമാക്കി.
അതോടൊപ്പം തന്നെ നഗരപ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ 11 ആശുപത്രികള്‍ക്ക് 50,000 രൂപ വീതം കമന്‍ഡേഷന്‍ അവാര്‍ഡ് തുക ലഭിക്കുന്നതാണ്.
· അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മുള്ളാത്തുവളപ്പ് ആലപ്പുഴ(79.78 %)
· അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ചേരാവള്ളി, ആലപ്പുഴ (77.88 %)
· അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മുണ്ടക്കല്‍, കൊല്ലം (77.61 %)
· അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ പോര്‍ക്കളങ്ങാട് തൃശ്ശൂര്‍ (84.10 %)
· അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ തമ്മനം എറണാകുളം(82.60 %)
· അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ തൃക്കാക്കര, കേന്നാടിമുക്ക് , എറണാകുളം (82.54 %)
· അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ഇരവിമംഗലം, മലപ്പുറം (76.32 %)
· അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ പയ്യാനക്കല്‍, കോഴിക്കോട്(75.39 %)
· അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ പുളികുന്ന് , കാസര്‍ഗോഡ് (71.83 %)
· അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മട്ടന്നൂര്‍ പൊറോറ, കണ്ണൂര്‍ (70.80 %)
· അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ബിയ്യം മലപ്പുറം (70.14 ശതമാനം) എന്നിവയാണ് അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റെര്‍ വിഭാഗത്തില്‍ അവാര്‍ഡിന് അര്‍ഹരായ ആശുപത്രികള്‍.
പ്രാഥമികാരോഗ്യ കേന്ദ്ര വിഭാഗത്തില്‍ എല്ലാ ജില്ലകളില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച പ്രാഥമികാരോഗ്യ കേന്ദ്രത്തിന് 2 ലക്ഷം രൂപ വീതവും ജില്ലയില്‍ തന്നെ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ച രണ്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് 50,000 രൂപ വീതവും അവാര്‍ഡ് തുക ലഭിക്കുന്നതാണ്.
ജില്ലാ തലത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്ര വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ ആശുപത്രികള്‍
· എഫ്.എച്ച്.സി. പൂഴനാട്, തിരുവനന്തപുരം (97.1 %)
· എഫ്.എച്ച്.സി.ശക്തികുളങ്ങര, കൊല്ലം (98.3 %)
· എഫ്.എച്ച്.സി ചന്ദനപ്പള്ളി, പത്തനംതിട്ട (93.3 %)
· എഫ്എച്ച്‌സി ഭരണിക്കാവ്, ആലപ്പുഴ (90.4 %)
· എഫ്എച്ച്‌സി മറവന്‍തുരുത്ത്, കോട്ടയം (90 %),
· എഫ്എച്ച്‌സി കെ പി കോളനി, ഇടുക്കി (96.7 %)
· എഫ്എച്ച്‌സി കോടനാട്, എറണാകുളം (93.3 %),
· എഫ്എച്ച്‌സി തളിക്കുളം, തൃശ്ശൂര്‍(98.3 %),
· എഫ്എച്ച്‌സി ഒഴലപ്പതി, പാലക്കാട്(85 %),
· എഫ്എച്ച്‌സി കരുളായി, മലപ്പുറം (93.33 %),
· എഫ്എച്ച്‌സി ചെക്കിയാട്, കോഴിക്കോട് (97.1 %),
· എഫ്എച്ച്‌സി നൂല്‍പ്പുഴ, വയനാട്(97.5 %),
· എഫ്എച്ച്‌സി കോട്ടയം മലബാര്‍ , കണ്ണൂര്‍(96.3%),
· എഫ്എച്ച്‌സി വലിയപറമ്പ കാസര്‍ഗോഡും എഫ്എച്ച്‌സി ബേലൂര്‍ കാസര്‍ഗോഡും (96.5 %) ഒന്നാം സ്ഥാനം പങ്കിട്ടു.
അതോടൊപ്പം തന്നെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ 29 ആശുപത്രികള്‍ക്ക് 50,000 രൂപ വീതം കമന്‍ഡേഷന്‍ അവാര്‍ഡ് തുക ലഭിക്കുന്നതാണ്. സ്ഥാപനങ്ങളുടെ വിശദവിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു
ക്രമ നമ്പര്‍ സ്ഥാപനത്തിന്റെ പേര് ജില്ല സമ്മാന തുക ജില്ലാ അസെസ്‌മെന്റ് സ്‌കോര്‍ (%)
1 എഫ്എച്ച്‌സി കോട്ടുകാല്‍ തിരുവനന്തപുരം 50,000 95.8
2 എഫ്എച്ച്‌സി ആനാട് 50,000 93.8
3 എഫ്എച്ച്‌സി ചാത്തന്നൂര്‍ കൊല്ലം 50,000 97.9
4 എഫ്എച്ച്‌സി ശൂരനാട് സൗത്ത് 50,000 89.2
5 പിഎച്ച്‌സി വടശ്ശേരിക്കര പത്തനംതിട്ട 50,000 75.4
6 എഫ്എച്ച്‌സി ആനിക്കാട് 50,000 74.6
7 പിഎച്ച്‌സി ചെട്ടിക്കുളങ്ങര ആലപ്പുഴ 50,000 86.7
8 എഫ്എച്ച്‌സി കണ്ടല്ലൂര്‍ 50,000 86.11
9 എഫ്എച്ച്‌സി കുറപ്പുന്തറ കോട്ടയം 50,000 88.8
10 എഫ്എച്ച്‌സി ഓണംതുരുത്ത് 50,000 88.3
11 എഫ്എച്ച്‌സി പെരുവന്താനം ഇടുക്കി 50,000 94.6
12 എഫ്എച്ച്‌സി കാഞ്ചിയാര്‍ 50,000 86.1
13 എഫ്എച്ച്‌സി മുനമ്പം എറണാകുളം 50,000 92.5
14 എഫ്എച്ച്‌സി കീഴ്മാട് 50,000 92.1
15 എഫ്എച്ച്‌സി മണലൂര്‍ തൃശ്ശൂര്‍ 50,000 97.9
16 എഫ്എച്ച്‌സി മുണ്ടൂര്‍ 50,000 95.4
17 എഫ്എച്ച്‌സി പൂക്കോട്ടുക്കാവ് പാലക്കാട് 50,000 78.2
18 എഫ്എച്ച് സി കുമാരമ്പുത്തൂര്‍ 50,000 76
19 എഫ്എച്ച്‌സി ചാലിയാര്‍ മലപ്പുറം 50,000 90.42
20 എഫ്എച്ച്‌സി ചെമ്മലശ്ശേരി 50,000 (പങ്കിടുന്നു) 85.8
21 എഫ്എച്ച്‌സി പരപ്പനംങ്ങാടി
22 എഫ്എച്ച്‌സി അരിക്കുളം കോഴിക്കോട് 50,000 93.8
23 എഫ്എച്ച്‌സി കക്കോടി 50,000 93.3
24 പി്എച്ച്‌സി വെള്ളമുണ്ട വയനാട് 50,000 86.7
25 പിഎച്ച്‌സി മൂപ്പൈനാട് 50,000 77.9
26 എഫ്എച്ച്‌സി തേര്‍ത്തള്ളി കണ്ണൂര്‍ 50,000 82.9
27 എഫ്എച്ച്‌സി മലപ്പട്ടം 50,000 82.1
28 എഫ്എച്ച്‌സി പടന്ന കാസര്‍ഗോഡ് 50,000 96
29 എഫ്എച്ച്‌സി കുംബഡാജെ 50,000 95.4
ഈ വര്‍ഷം മുതല്‍ സംസ്ഥാന കായകല്‍പ്പിനു മത്സരിക്കുന്ന ആശുപത്രികള്‍ക്കു കായകല്‍പ്പ് അവാര്‍ഡിനു പുറമേ മികച്ച ജില്ലാ ആശുപത്രിക്കും സബ്ജില്ലാതലത്തിലുള്ള (താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ്/സാമൂഹികാ
96.19 %മാര്‍ക്ക് നേടി ജനറല്‍ ആശുപത്രി കോഴിക്കോട് ജില്ലാതല ആശുപത്രി വിഭാഗത്തില്‍ 10 ലക്ഷം രൂപ നേടുകയും 89.05 % മാര്‍ക്ക് നേടി സിഎച്ച്‌സി കരുണാപുരം ഇടുക്കി സബ്ജില്ലാതലത്തിലുള്ള വിഭാഗത്തില്‍ (താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ്/സാമൂഹികാ