നെയ്യാറ്റിൻകര നഗരസഭയിൽ കോൺഗ്രസിന്റെ അവിശ്വാസം .


 തിരുവനന്തപുരം ;നെയ്യാറ്റിൻകര നഗരസഭക്കെതിരെ  കോൺഗ്രസിന്റെ  അവിശ്വാസം .

കഴിഞ്ഞദിവസം  നഗരസഭാ ചെയർ മാനെതിരെ അവിശ്വാസം  അവതരിപ്പിക്കാൻ 
ഉള്ള നോട്ടീസ് നഗരസഭയിലെ കൗൺസിലർ മാരായ ജോസ് ഫ്രാങ്ക്ളിനും ,ആർ .അജിതയും 
ചേർന്ന്  തിരുവനന്ത പുരം തദ്ദേശ സ്വയംഭരണ വകുപ്പ്  ജില്ലാ ജോയിൻറ്  ഡയറക്ടർക്കു
നൽകി .നെയ്യാറ്റിൻകര നഗരസഭയിലെ കൗൺസിലർ വയോധികയുടെ സ്വർണവും 
 വസ്തുവകകളും  കവർന്ന  സുജിൻ എന്ന  കൗൺസിലറെ നഗരസഭയും ചെയർമാനും 
 സഹായിക്കുന്നെന്ന്  ആരോപണം രണ്ടു മാസമായി തുടരുന്നു .
കൗൺസിലർ സുജിൻറെ  രാജി ആവശ്യപ്പെട്ടു കോൺഗ്രസ്സും ,ബിജെപിയും 
മാസങ്ങളായി നഗരസഭയുടെ  മുന്നിൽ  വിവിധ തരത്തിലുള്ള സമരങ്ങളുമായി 
രംഗത്തുണ്ട് .ഇതുവരെ ഒരു നടപടിയും ഉണ്ടാകാത്തതിനെ തുടർന്നാണ് 
അവിശ്വാസ ത്തിലേക്ക് കടന്നത് .
ഇപ്പോഴത്തെ 
ചെയർ മാനായ രാജ്‌മോഹൻറെ ഭരണ പരാജയവും ,കെടുകാര്യസ്ഥതയും നഗര സഭാ 
നിവാസികളുടെ കൂടുതൽ ബുദ്ധിമുട്ടിച്ചിരുന്നു .അധിക നികുതി ,വികസനമുരടിപ്പ് 
തുടങ്ങിയവയാണ്  അവിശ്വാസത്തിൻറെ കാരണങ്ങളായി പറയുന്നത് നെയ്യാറ്റിൻകര നഗരസഭയിൽ    സിപിഎം (18 ),കോൺഗ്രസ് (17),  ബിജെപി (9),എന്നിങ്ങനെയാണ് കക്ഷിനില .
Previous Post Next Post