നെയ്യാറ്റിൻകര: ഊരൂട്ടുകാല ഗവ.എം.റ്റി.എച്ച്.എസ്.വാർഷികം കവിയും ചിത്രകാരനും പൂർവ്വ വിദ്യാർത്ഥിയുമായ മണികണ്ഠൻ മണലൂർ ഉദ്ഘാടനം ചെയ്തു.പി.റ്റി.എ പ്രസിഡൻ്റ് ആൻ്റോ ജോൺ എ.എസ് അധ്യക്ഷനായിരുന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് മേരി.ആർ സ്വാഗതം ആശംസിച്ചു.
എസ്.എസ്.എൽ.സി ഫുൾ എ പ്ലസ് നേടിയ ആര്യനന്ദ എസ്.പി യെ ഊരൂട്ടുകാല വാർഡ് കൗൺസിലർ സുമ.എസ് അനുമോദിച്ചു.ക്യു ബർസ്റ്റ് ഐടി കമ്പനി ഉടമ വിവിധ എൻഡോവ്മെൻറുകൾ വിതരണം ചെയ്തു.ബി. ആർ.സി അംഗം ജോൺ ബായ്, ഐ.റ്റി.ഇ പ്രിൻസിപ്പാൾ ഷീലുകുമാർ, എം.പി.റ്റി.എ പ്രസിഡൻ്റ് ശർമിള വിനോദ്, പി റ്റി.എ.വൈസ്.പ്രസിഡൻ്റ് മഞ്ജുഷ ആർ.ഐ, അധ്യാപകരായ സുരേഷ് എസ്, ഗിരിജകുമാരി, സ്റ്റാഫ് സെക്രട്ടറി സുലജ.എസ് തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. അദ്ധ്യാപകരോടും വിദ്യാർത്ഥികളോടുമൊപ്പം നിരവധി പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും രക്ഷകർത്താക്കളും പങ്കെടുത്തു.