കൊച്ചി ;സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി. വൈക്കത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ മുഖ്യാതിഥിയായിരുന്നു. വൈക്കം സത്യഗ്രഹം ഇന്ത്യയിലെ തന്നെ ഏറ്റവുംവലിയ പോരാട്ടമാണെന്ന് എം.കെ.സ്റ്റാലിന്‍ പറഞ്ഞു. ഭിന്നിപ്പിന്റെ ശക്തികള്‍ക്ക് കരുത്തുകൂടുന്ന കാലത്ത് കൂടൂതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ വൈക്കം സത്യഗ്രഹം കരുത്തുപകരുമെന്നും അദ്ദേഹം പറഞ്ഞു. ഒന്നിച്ചുനിന്നുള്ള പോരാട്ടങ്ങള്‍ക്ക് കരുത്തുകൂടുമെന്ന സന്ദേശമാണ് വൈക്കം സത്യഗ്രഹം നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളവും തമിഴ്നാടും തമ്മില്‍ സമരകാലത്തുണ്ടായ ഐക്യം വരുംകാലത്തും തുടരും. രണ്ട് സംസ്ഥാനങ്ങളും തമ്മിലുള്ള ഊഷ്മളമായ സൗഹാര്‍ദ അന്തരീക്ഷം രാജ്യത്തിന് തന്നെ മാതൃകയാണെന്നും പിണറായി വിജയന്‍
വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി.