100% നികുതിപിരിവ് കൈവരിച്ച കൊല്ലയിൽ ഗ്രാമപഞ്ചായത്തിനു പുരസ്‌കാരം
തിരുവനന്തപുരം ;2022-23വർഷത്തിൽ 100% നികുതിപിരിവ് കൈവരിച്ച കൊല്ലയിൽ ഗ്രാമപഞ്ചായത്തിനുള്ള തദ്ദേശസ്വയം ഭരണ വകുപ്പിന്റെ പുരസ്‌കാരം തിരുവനന്തപുരം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സുരേഷ് കുമാർ പഞ്ചായത്ത് സെക്രട്ടറി എസ്. ഒ. ഷാജികുമാർ, വൈസ് പ്രസിഡന്റ് സന്ധ്യ എന്നിവർക്ക് സമ്മാനിക്കുന്നു. ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഐ. എ. എസ്., തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടർ അനിൽകുമാർ, ജില്ലാ പ്ലാനിങ് ഓഫീസർ ബിജു എന്നിവർ സന്നിഹിതരായിരുന്നു.