യൂത്ത് കോൺഗ്രസ് ജില്ലാ സമ്മേളനത്തിനു തുടക്കം കുറിച്ചു പതാക ജാഥ
തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് ജില്ലാ സമ്മേളനത്തിനു തുടക്കം കുറിച്ചു പതാക ജാഥ . നിഷേധത്തിൽ നിശബ്ദരാവില്ല വിദ്വേഷ രാഷ്ട്രീയത്തോട് വിട്ടുവീഴ്ചയില്ല എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് യൂത്ത് കോൺഗ്രസ് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ചു. സമ്മേളന നഗരിയിൽ ഉയർത്തുന്നതിനുള്ള പതാകയും വഹിച്ചുകൊണ്ട് നെയ്യാറ്റിൻകര സ്വദേശാഭിമാനി പാർക്കിൽ നിന്നും ആരംഭിച്ച പതാകജാഥ എഐസിസി മെമ്പറും മുൻ എംഎൽഎയുമായ ശ്രീ തമ്പാനൂർ രവി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നെയ്യാറ്റിൻകര നിയോജകമണ്ഡലം പ്രസിഡണ്ട് ചെങ്കൽ റെജിയുടെ അധ്യക്ഷതയിൽ ജാഥാ ക്യാപ്റ്റൻ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മലയിൻകീഴ് ഷാജി, ജാഥാ വൈസ് ക്യാപ്റ്റൻ ഈ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് ആർ വി പ്രമോദ്, ജാഥ മാനേജർമാരായ അഫ്സൽ ബാലരാമപുരം, സജന ബി സജൻ എന്നിവർ ജാഥയ്ക്ക് നേതൃത്വം നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ എസ് നുസൂർ, മുൻ ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, മരിയാപുരം ശ്രീകുമാർ, ജി സുബോധൻ, കെപിസിസി ഡിസിസി നേതാക്കൾ പങ്കെടുത്തു.