70 വയസുകാരി വൃദ്ധയുടെയും അംഗപരിമിതരുടെയും മൂന്നര സെൻറ് കയ്യേറാൻ കാരോട് പഞ്ചായത്തും സഖാക്കളായ ഗുണ്ടകളും

 70 വയസുകാരി  വൃദ്ധയുടെയും അംഗപരിമിതരുടെയും മൂന്നര സെൻറ് കയ്യേറാൻ കാരോട് പഞ്ചായത്തും സഖാക്കളായ ഗുണ്ടകളും 

തിരുവനന്തപുരം ;70 വയസുകാരി  വൃദ്ധയുടെയും അംഗപരിമിതരുടെയും മൂന്നര സെൻറ് വസ്തു കയ്യേറാൻ കാരോട് പഞ്ചായത്തും സഖാക്കളായ ഗുണ്ടകളും രംഗത്ത് .കോട്ടുകാൽ പഞ്ചായത്തിലെ 
തെങ്കവിള,മംഗു ട്ടത്തിൽ വീട്ടിൽ 70 വയസ്സുള്ള തങ്കത്തിൻറെയും മക്കളായ മൂന്നു അംഗപരിമിതരുടെയും  സ്ഥലം കയ്യടക്കാനും കയ്യേറാനുമാണ്  ഗുണ്ടകൾ  രംഗത്തുള്ളത് .ഇതിനു കൂട്ടായി കാരോട് വില്ലേജ്  ഓഫീസും ,
പഞ്ചായത്തു ജീവനക്കാരും .ആകെയുള്ള മൂന്നര സെൻറ് സ്ഥലത്തിൽ ഒന്നര സെൻറ് വില്ലേജ് ,താലൂക് ഓഫീസ് വഴി പഞ്ചയത്തിന്റെതാക്കി മാറ്റിയതായി  തൻഗം  പറയുന്നു .മുൻപ് പത്തര സെൻറ് സ്ഥലം ഉണ്ടായിരുന്നു .
ഒന്നര സെന്റ്  കഴക്കൂട്ടം കളിയിക്ക വിള ബൈ പാസ്സിനു    വേണ്ടി എടുത്തിട്ടുണ്ട്  .ശേഷിച്ച വസ്തുവിൽ നിന്ന് അംഗപരിമിതരായ മൂന്ന് മക്കൾക്ക് കൊടുത്ത ത്തിൽ ബാക്കി മൂന്നര സെൻറ് ബാക്കിയുണ്ട് .ഇത് തങ്കമ്മയുടെ
 പേർക്കുള്ള പ്രമാണമുണ്ട് .ഈ സ്ഥലം കയ്യേറാൻ കഴുകാൻ പ്പോലെ ഗുണ്ടകൾ രംഗത്തുണ്ട് .ഗുണ്ടകളെ സഹായിക്കാൻ മുൻപുണ്ടായിരുന്ന കാഞ്ഞിരം കുളം പോലീസ് സ്റ്റേഷനിലെ പോലീസുകാർ ജാഗരൂകരായിരുന്നു .

 തങ്കത്തിൻറെ നാലുമക്കളിൽ ഒരാണ ടക്കം  മൂന്ന് പെണ്മക്കളുമാണ് ഉള്ളത് .ഇതിൽ രണ്ടുപെൺമക്കളും ഒരു മകനും  അംഗപരിമിതനാണ് .
മൂത്തമകൾ സിന്ദുലേഖ( 45) ചെവി കേൾക്കാൻ പറ്റാത്തവളാണ് .രണ്ടാമത്തെ മകൻ മുരളി(43)  ഒരുകണ്ണിനു കാഴ്ചയില്ല .
മൂന്നാമത്തെ മകൾ തുളസി (40 )ഫിറ്റ്‌സ് ഇൻറെ  അസുഖമുള്ളവളും മാനസിക അസ്വാസ്ഥ്യ മുള്ളവളാണ് .കഴക്കൂട്ടം കളിയിക്ക വിള ബൈ പാസ്സിനു സ്ഥലം എടുത്തു കഴിഞ്ഞു  ശേഷിച്ച ഒൻപതര സെന്റിൽ മൂന്നര സെൻറ്  തങ്കത്തിൻറെ  പേരിലും 

ബാക്കി ഒരുമകൾക്കും (മൂത്ത മകൾ)  എഴുതികൊടുത്തിരുന്നു.അതിലാണ് ഞാനും താമസിച്ചിരുന്നത് .മൂത്ത മകൾക്കു 
  പതിനേഴു വയസ്സുള്ള പഠിക്കുന്ന  ഒരു മകളുണ്ട് . വീടിനോടു ചേർന്നുള്ള സ്ഥലത്തിൻറെ ഒരു വശം ബെപാസ്സിന്റെ  റോഡും 
മറ്റൊരുവശം ഗ്രാമീണ   ഇടറോഡുമാണ് .പണിതീരാത്ത വീടിനോടു ചേർന്നുള്ള സ്ഥലത്തു എതിർ കക്ഷികളുടെ 
സുഹൃത്തുക്കളായ ഗുണ്ടാ സംഗങ്ങൾ  മദ്യപാനവും ,മയക്കുമരുന്ന്  ഉപയോഗവും പതിവാക്കിയിരുന്നു .വർഷങ്ങളായി 
ഇത് തുടങ്ങിയിട്ട് .പോലീസിൽ പരാതിനൽകിയെങ്കിലും  തിരക്കിയെത്തുന്ന പോലീസ് ഗുണ്ടാസംഘത്തിനൊപ്പം 
ചേരുകയും എന്നെ ജയിലിൽ ആകുമെന്ന് പോലും ഭീഷണിപ്പെടുത്തിയിരുന്നു .ഒരുവേളയിൽ പതിനേഴു വയസ്സുള്ള പഠിക്കുന്ന  ഒരു മകളെ നശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു .ഒരു പരാതിയിൽ പ്പോലും രസീതോ  നടപടിയോ 
കാഞ്ഞിരം കുളം പോലീസ് എടുത്തിരുന്നില്ല .ഗുണ്ടാ സംഗങ്ങൾ  മദ്യപാനവും ,മയക്കുമരുന്ന്  ഉപയോഗവും പതിവാക്കിയപ്പോൾ  പരാതി കൊടുത്തതിൻറെ വൈരാഗ്യത്തിൽ ശേഷിച്ച എൻറെ പേരിലുള്ള മൂന്നര സെൻറ്  സ്ഥലത്തിന് 
വില്ലേജ്  താലൂക്കു ഓഫീസുവഴി വ്യാജ രേഖകളും ചമച്ചു .എൻറെ സ്ഥലത്തിന്  മതിൽ  നിർമ്മിക്കാൻ തുടങ്ങിയപ്പോൾ 
ഇറക്കിയ  കരിങ്കല്ലുകൾ  ജെസിബി  ഉപയോഗിച്ചു പൊളിച്ചു മാറ്റി ഗുണ്ടകളെ ഉപയോഗിച്ചു എന്നെയും പെൺമക്കളെയും 
ഭീഷണിപ്പെടുത്തി .ഉണ്ടായിരുന്ന നാൽപ്പതടി ആഴമുള്ള കുടിവെള്ളത്തിനുള്ള കിണർ പൂർണ്ണമായും നികത്തി 
കുടിവെള്ളവും ഇല്ലാതാക്കി .അടുത്തിടെ വാഴയും വെട്ടി നശിപ്പിച്ചു .ഇവരെ ഭയന്ന്  കുറഞ്ഞ  വിലക്ക് വീടും വസ്തുവും വിറ്റു.  താമസവും മാറ്റി .പഞ്ചായത്തു ,വില്ലേജ് ഓഫീസുകൾ,  പോലീസ് സ്റ്റേഷനുകളിലും വലിയ  സ്വാധീനമാണുള്ളവരാണ്  ഗുണ്ടാസംഗം  .വിഷയം വഷളായ അവസ്ഥയിൽ  (തങ്കം )
ഓംബുഡ്‌സ്‌ മാൻ മുൻപാകെ 12 / 4 / 2023 നു 333/ 2023 നമ്പറായി നൽകിയ പരാതിയിൽ ഒരു ഉത്തരവ് പുറപ്പെടുവിപ്പിച്ചിട്ടുണ്ട് .
അതിൻറെ കോപ്പി  എല്ലാ ഓഫീസുകളിലും നൽകിയെങ്കിലും ഗുണ്ടകളെ സഹായിക്കാൻ പഞ്ചായത്തു ,വില്ലേജ് ,പോലീസ് രംഗത്തുണ്ടായിരുന്നു  .ഉത്തരവിന് യാതൊരു പ്രാധാന്യവും എതിർ കക്ഷികൾ പ്രാധാന്യം 
കൽപ്പിക്കുന്നില്ല .72 വയസ്സുള്ള തങ്കത്തിൻറെ ആകെയുള്ള 3 .5  സെൻറ് വസ്തു മാത്രമേ ഉള്ളു .ഇവരെ  സഹായിക്കാൻ  നാട്ടുകാർ 
ഉണ്ടങ്കിലും ഗുണ്ടകളെ പേടിച്ചു ആരും കൂടെ വരില്ല .എല്ലാ വാതിലും മുട്ടിയെങ്കിലും എല്ലാവരും ഗുണ്ടകളുടെ കൂടെയാണ് .

 

Previous Post Next Post