കുരുന്നുകളുമായി സെൽഫി എടുത്തൊരു പ്രവേശനോത്സവം
സംസ്ഥാനത്തെ സ്കൂളുകള്‍ പുതിയ അധ്യയനവർഷത്തേക്ക് തുറന്നു. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മലയിൻകീഴ് ഗവൺമെന്റ് വിഎച്ച്എസ്എസിൽ നടന്നു . നെയ്യാറ്റിൻകരയിൽ എല്ലാ സ്‌കൂളിലും പ്രേവേശനോത്സവം നടന്നു .പുതിയ തായി എത്തിയ കൂട്ടുകാരെ
സ്വീകരിക്കാൻ സെൽഫി പവലിയൻ സ്‌കൂൾ അധികൃതർ ഒരുക്കിയിരുന്നു .സെൽഫി എടുത്തശേഷമാണ് പുതുതായി എത്തിയവർ ക്ലസ്സിലേക്കു
പോയത് .കിരീടവും നൽകിയാണ് സ്കൂൾ ഭാരവാഹികൾ പുതിയ കൂട്ടുകാരെ സ്വീകരിച്ചത് .
ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളിലായി 42 ലക്ഷത്തോളം കുട്ടികളാണു വിദ്യാലയങ്ങളിലെത്തുക. നാലുലക്ഷം കുട്ടികള്‍ ഒന്നാം ക്ലാസില്‍ ചേരുമെന്നാണ് ആദ്യ കണക്കുകള്‍. ആറരലക്ഷത്തോളം വിദ്യാര്‍ഥികളെയാണ് ഹയര്‍ സെക്കന്‍ഡറിയില്‍ പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്താകെ 15,452 വിദ്യാലയങ്ങളാണുള്ളത്. ഇതിൽ 13,964 എണ്ണവും സർക്കാർ എയ്ഡഡ് മേഖലയിലാണ്. എല്ലാ സ്കൂളുകളിലും പ്രവേശനോത്സവമുണ്ട്