കോട്ടയം ചിങ്ങവനത്ത് ലഹരിക്ക് അടിമപ്പെട്ട യുവാവും ഭാര്യയും അടങ്ങുന്ന സംഘം സഞ്ചരിച്ച കാർ തട്ടി നിരവധി വാഹനങ്ങൾ ക്കു
കേടുപാടുണ്ടായി. നിർത്താതെ പോയ കാർ ചിങ്ങവനം പോലീസ് എംസി റോഡിൽ കുറുകെ ക്രെയിൻ വച്ച്
നാട്ടുകാരുടെ സഹായത്തോടെ കാറും കാറിൽ സഞ്ചരിച്ച
കയം കുളം വൃന്ദാവനം വീട്ടിൽ അരുൺ കുമാറും ഭാര്യയേയും
അറസ്റ്റ് ചെയ്തു .ഇവരിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്
കാറോടിക്കുന്ന സമയം ഇവർ കഞ്ചാവ് ഉപയോഗിച്ചിരുന്നു എന്ന് പോലീസ് പരിശോധിച്ച് വരുന്നു.ചിങ്ങവനത്തെ എംസി റോഡിൽ ഏറെ നേരം
ട്രാഫിക് തടസ്സം ഉണ്ടായി .എംസി റോഡിൽ മാറിയ പള്ളി മുതൽ ചിങ്ങവനം വരെയുള്ള ഭാഗങ്ങളിലാണ് അമിതവേഗത്തിൽ വാഹനം ഓടിച്ച് വാഹനങ്ങൾ തട്ടിയിട്ടതും തട്ടിത്തെറിപ്പിച്ചതും.