ഭക്തിഗാനം പ്രകാശനം ചെയ്തു.
നെയ്യാറ്റിൻകര: മണലൂർ കോണത്ത് ഭഗവതിക്ഷേത്ര ഭക്തിഗാനം ക്ഷേത്ര മുറ്റത്ത് പ്രകാശനം ചെയ്തു. കവിയും ചിത്രകാരനുമായ മണികണ്ഠൻ മണലൂർ എഴുതിയ ' കോണത്ത് കാർത്യായനി' എന്നു തുടങ്ങുന്ന ദേവീഗീതം ക്ഷേത്ര പ്രസിഡൻ്റ് കെ.പി. ഉദയകുമാറും സെക്രട്ടറി ആർ. ശ്രീകണ്ഠൻ നായരും ചേർന്ന് ഈ ഗാനം സംഗീതസംവിധാനം ചെയ്ത് ആലപിച്ച സംഗീതജ്ഞൻ അരുൺ. ജി.എസിൽ നിന്നും ഏറ്റുവാങ്ങി. തുടർന്ന് ക്ഷേത്രമേൽ ശാന്തി വിമൽ പോറ്റി ഭക്തിഗാനം തിരുനടയിൽ സമർപ്പിച്ചു.വാർഡ് കൗൺസിലർ സുമ, അശോക് ദേവദാരു,മണലൂർ സുരേഷ്, കൃഷ്ണകുമാർ, പണയിൽ സുരേഷ്, പത്മകുമാർ,വിനോദ് വി നായർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. എല്ലാവരികളും 'ക' എന്ന അക്ഷരത്തിൽ തുടങ്ങുന്നു എന്നതാണ് ഈ ദേവീഗീതത്തിൻ്റെ പ്രത്യേകത. സുരേഷ് കൃഷ്ണൻ ഓർക്കസ്ട്രേഷൻ നൽകി എറണാകുളം എസ്.കെ.ആർ സൗണ്ട്സിൽ മിക്സ് ചെയ്ത ഗാനം അരുൺ ജി.എസ് മ്യൂസിക്കൽ ആണ് സാക്ഷാത്കാരം ചെയ്തിരിക്കുന്നത്.