മോഷണക്കേസിൽ ജാമ്യത്തിലിറങ്ങി മറ്റൊരു മോഷണം നടത്തവേ വലയിലായി.

 

മോഷണക്കേസിൽ ജാമ്യത്തിലിറങ്ങിയ 
വിരുതൻ മറ്റൊരു മോഷണം നടത്തവേ 
വലയിലായി.

തിരുവനന്തപുരം ;മോഷണക്കേസിൽ ജാമ്യത്തിലിറങ്ങിയ വിരുതൻ മറ്റൊരു മോഷണം നടത്തവേ വലയിലായി.കഴിഞ്ഞ ദിവസം അതിയന്നൂർ,കാമുകിൻകോട് സുഹാസിൽ 
മോഷണം നടത്തി രക്ഷപ്പെടുന്നതിനിടയിലാണ് മോഷ്ടാവ്  പോലീസ് വലയിലായത് .
കാമുകിൻകോട് സുഹാസിൽ മുൻ നഗരസഭാ ജീവനക്കരി   വിനിത യുടെ വീടുപൊളിച്ചു 
അകത്തു കടന്ന പള്ളിച്ചൽ ഭഗവതി നട ശിവാലയേകാണം വട്ടവള പുത്തൻ വീട്ടിൽ കുട്ടൻ എന്നുവിളിക്കുന്ന അനിൽകുമാർ(42)മോഷണം നടത്തി രക്ഷപ്പെടാൻ ശ്രമിക്കവേ 
വലയിലായത്  . അടുത്തിടെ മോഷണക്കേസിൽ ജാമ്യത്തിലിറങ്ങിയ  അനിൽകുമാർ
പോലീസ് നിരീക്ഷണത്തിലായിരുന്നു .ഇയാളുടെ നീക്കങ്ങൾ   പോലീസു  നിരീക്ഷിച്ചു വരവേ 
കാമുകിൻകോട് സുഹാസിൽ ആരുമില്ല എന്ന്  മെഡിക്കൽ കോളേജ് സ്വദേശി ബാബുവിൽ   മനസിലാക്കിയ  അനിൽകുമാർ
വീട് പൊളിച്ചു അകത്തു കയറുകയായിരുന്നു.അർദ്ധരാത്രിയിൽ മോഷണം നടത്തി രക്ഷപ്പെടുന്നതിനു മുൻപ്   ശബ്‌ദം  കേട്ട്ഒ രു സംഘം യുവാക്കൾ മോഷ്ട്ടാവിനെ തടഞ്ഞുവച്ചു . 
 കൂടെയുണ്ടായിരുന്ന  ബാബു  ബൈക്കിൽ രക്ഷപ്പെട്ടു .പിറകെവന്ന നെയ്യാറ്റിൻകര പോലീസ്  മോഷ്ടാവിനെ കയ്യോടെ പിടികൂടുകയായിരുന്നു .
 നെയ്യാറ്റിൻകര  പോലീസ്   ഇൻസ്‌പെക്ടർ  എസ് ബി പ്രവീൺ,സബഇൻസെപകടർ ആശിഷ് എസ് വി, സബ് ഇൻസെപകടർ സുേരഷ് കുമാർ  
എന്നിവർ ഉൾപ്പെട്ട  അന്വേഷണ  സംഘമാണ്കേസ്  എടുത്തു പ്രതിയെ കോടതിയിൽ ഹാജരാക്കിയത് . രക്ഷപ്പെട്ട ബാബുവിനായി പോലീസ്  അന്വേഷണം തുടങ്ങി.മോഷ്ടാവ് മോഷണം നടത്തി രക്ഷപ്പെടാൻ തുടങ്ങുന്നതിനിടയിൽ 
മോഷ്ടാവടക്കം ഉള്ള ഇരുവർ സംഘത്തെ തടഞ്ഞു വയ്ക്കുകയും  കൂട്ടുകള്ളൻ  മോഷണവസ്തുവുമായി  ബൈക്കിൽ  രക്ഷപ്പെടുകയായിരുന്നു . ഇത്തരത്തിൽ 
യുവാക്കൾ കാണിച്ച ധൈര്യം പ്ര ശംസനീയ മാണന്നും കുറ്റവാളികളെ കണ്ടെത്തുന്നതിൽ 
നാട്ടുകൂട്ടം കാട്ടിയ ഇച്ഛാശക്തി മാതൃകയാണെന്നും നെയ്യാറ്റിൻകര പോലീസ് .


Previous Post Next Post