സ്നേഹിത - പോലീസ് എക്സ്റ്റൻഷൻ സെന്റർ ഉദ്ഘാടനം
നെയ്യാറ്റിൻകര:സ്നേഹിത പോലീസ് എക്സ്റ്റൻഷൻ സെന്റർ ഉദ്ഘാടനം നെയ്യാറ്റിൻകരയിൽ പോക്സോ കോടതിക്ക് സമീപം പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വച്ച് നടത്തി. സംസ്ഥാനതല ഉദ്ഘാടനം പാലക്കാട് ജില്ലയിൽ വച്ചായിരുന്നു.ആഭ്യന്തര വകുപ്പുമായി ചേര്‍ന്ന് സംസ്ഥാനത്തെ എല്ലാ ഡി.വൈ.എസ്.പി/ എ.സി.പി ഓഫീസുകളുടെ പരിധിയില്‍ വരുന്ന പോലീസ് സ്റ്റേഷനുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവരില്‍ അടിയന്തിര മാനസിക പിന്തുണയും ക്ഷേമവും ആവശ്യമുള്ളവര്‍ക്ക് കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരെ ചുമതലപ്പെടുത്തി മാനസിക പിന്തുണ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സെന്‍ററുകള്‍ നടപ്പാക്കുന്നത്.ആഴ്ചയില്‍ രണ്‍ു ദിവസം പ്രവര്‍ത്തിക്കുന്ന സെന്‍ററുകളില്‍ പരിശീലനം ലഭിച്ച കമ്മ്യണിറ്റി കൗണ്‍സിലര്‍മാരുടെ സേവനം ലഭ്യമാകും. വനിതാശിശു സൗഹൃദമായ കൗണ്‍സലിങ് മുറി, ശുചിമുറി സൗകര്യം, കുടിവെള്ളം എന്നിവ സെന്‍ററില്‍ ഉണ്‍ാകും. കുട്ടികള്‍ക്കായി കളിപ്പാട്ടങ്ങളും ഉായിരിക്കും. കുടുംബശ്രീ സംവിധാനമോ ആവശ്യമായ സര്‍ക്കാര്‍ സംവിധാനങ്ങളോ ഉപയോഗിച്ച് ആവശ്യമായ കേസുകളില്‍ പുനരധിവാസം നല്‍കും. സെന്‍ററിലെ പ്രവര്‍ത്തനങ്ങള്‍ക്കും ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ പിന്തുണ പോലീസ് ഉറപ്പു വരുത്തണം. പോലീസ് സ്റ്റേഷനില്‍ എത്തുന്ന ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍, കുട്ടികളുമായി ബന്ധപ്പെട്ട കേസുകള്‍, കുടുംബ പ്രശ്നങ്ങള്‍, മാനസിക പിന്തുണ ആവശ്യമായ മറ്റു കേസുകള്‍ എന്നിവ എക്സ്റ്റന്‍ഷന്‍ സെന്‍ററിലേക്ക് റഫര്‍ ചെയ്യാം. ഇത്തരം കേസുകള്‍ സ്റ്റേഷനിലെ പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തും.
നെയ്യാറ്റിൻകര പോലീസ് അബ്ദേഷനിലെ നെയ്യാറ്റിൻകര പോലീസ് സബ് ഡിവിഷനിലെ സ്നേഹിത പോലീസ് സ്റ്റേഷൻ പോലീസ് സ്റ്റേഷൻ എക്സെഷൻ ഉദ്ഘാടനം ഇന്നലെ വൈകിട്ട്നെയ്യാറ്റിൻകര എംഎൽഎ കെ ആൻസലൻ നിർവഹിച്ചു. നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ രാജമോഹനന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സിഡിഎസ് ചെയർപേഴ്സൺ മേരി തെല്ല സ്വാഗതവും മുഖ്യാതിഥിയായി തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി സുദർശൻ പങ്കെടുത്തു. നെയ്യാറ്റിൻകര ഡിവൈഎസ്പി ഷാജി, നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ ഷിബു വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് ഫ്രാങ്ക് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജിത ആർ അസിസ്റ്റന്റ് ജില്ലാ മിഷൻ കോഡിനേറ്റർ ശ്രീലത , സ്നേഹിത കൗൺസിലർ സുകന്യ വിജയൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു സിഡിഎസ് ചെയർപേഴ്സൺ അനിലകുമാരി കൃതജ്ഞത രേഖപ്പെടുത്തി