സ്വദേശാഭിമാനിയുടെ ചുമര്‍ചിത്രങ്ങളും തട്ടിക്കൂട്ട് പദ്ധതികളും വേണ്ടാ; ബജറ്റിന്മേലുള്ള ചര്‍ച്ച ബഹിഷ്കരിച്ച് യൂ ഡിഎഫ്


 സ്വദേശാഭിമാനിയുടെ ചുമര്‍ചിത്രങ്ങളും 

 തട്ടിക്കൂട്ട് പദ്ധതികളും  വേണ്ടാ; 
ബജറ്റിന്മേലുള്ള ചര്‍ച്ച ബഹിഷ്കരിച്ച്   യൂ ഡിഎഫ്  & ബിജെപിയും 
പ്ര തിഷേധ ധര്‍ണ്ണ .
 

നെയ്യാറ്റിന്‍കര :ചുമര്‍ചിത്രങ്ങളും  തട്ടിക്കൂട്ട് പദ്ധതികളും  വേണ്ടാ; 
ബജറ്റിന്മേലുള്ള ചര്‍ച്ച ബഹിഷ്കരിച്ച് യുഡിഎഫ്പ്രതിഷേധ ധര്‍ണ്ണ.  കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കര നഗരസഭയില്‍ വൈസ് ചെയര്‍പേഴ്സണ്‍ അവതരിപ്പിച്ച പുതിയ സാമ്പത്തിക  വര്‍ഷത്തെ ബജറ്റ് ഭാവനാസൗപ്ന മാണ ങ്കിലും   ഈ ഭരണസമിതിക്ക് നടപ്പിലാക്കാനാവാത്ത ഉട്ടോപ്പിയന്‍ പദ്ധതികളെന്ന് യുഡിഎഫ് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ ജെ. ജോസ് ഫ്രാങ്ക്ളിന്‍ ആരോപിച്ചു.

തദ്ദേശസ്വയംഭരണ പ്രതിനിധികളുടെ ഓണറേറിയം വര്‍ധിപ്പിക്കണമെന്ന നഗരസഭ ഭരണസമിതിയുടെ പ്രമേയത്തില്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ അപലപിച്ചു. ദിവസങ്ങളായി സമരം ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ഓണറേറിയം വര്‍ധിപ്പിക്കാനാണ് നഗരസഭ പ്രമേയം പാസാക്കേണ്ടതെന്ന് ജോസ് ഫ്രാങ്ക്ളിന്‍ കൂട്ടിച്ചേര്‍ത്തു. നഗരസഭയുടെ സ്വന്തം ഭൂമിയില്‍ വീടും വസ്തുവും ഇല്ലാത്തവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്ന പദ്ധതിയില്‍ തുക വകയിരുത്താതെ എല്ലാ വര്‍ഷവും ബജറ്റില്‍ വാഗ്ദാനം നിരത്തി. നഗമരധ്യത്തിലെ സാംസ്കാരികഗ്രാമം, മുഴുവന്‍ വാര്‍ഡുകളിലും വനിതാ ക്ലബ്കുകള്‍, ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍, പാലിയേറ്റീവ് കെയര്‍ എന്നിങ്ങനെ കഴിഞ്ഞ ബജറ്റിലെ വാഗ്ദാനങ്ങളെക്കുറിച്ച് പുതിയതില്‍ പരാമര്‍ശമേയില്ല.  നെയ്യാറ്റിന്‍കരയുടെ സ്വന്തം ധീരപത്രാധിപര്‍ സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയുടെ പേരില്‍ പഠനഗവേഷണ കേന്ദ്രമോ മാധ്യമപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ലൈബ്രറിയോ ഡിജിറ്റല്‍  മ്യൂസിയമോ ചിന്തിക്കുന്നതിനു പകരം ചുമര്‍ചിത്രം എന്ന തട്ടിക്കൂട്ട് പദ്ധതിയാണ് നഗരസഭയുടെ ബജറ്റില്‍ പറയുന്നത്. അദ്ദേഹത്തെ അപമാനിക്കുന്നതിനു തുല്യമല്ലേ ഇതെന്ന് ജോസ് ഫ്രാങ്ക്ളിന്‍ ചോദിച്ചു.   നെയ്യാര്‍ സൗന്ദര്യവത്കരണം വര്‍ഷങ്ങളായി പറഞ്ഞു കേള്‍ക്കുന്നു. നഗരസഭ പരിധിയിലെ ഈരാറ്റിന്‍പുറം ടൂറിസം പദ്ധതിയെക്കുറിച്ച് യാതൊന്നും കേള്‍ക്കാനുമില്ല. ജനോപകാരപ്രദങ്ങളായ നാടിന്‍റെ അടിസ്ഥാന ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനെക്കാള്‍ പാര്‍ക്കുകളും ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയങ്ങളും നിര്‍മിക്കുന്നതിനാണ് ഈ ഭരണസമിതിക്ക് ഏറ്റവും കൂടുതല്‍ താത്പര്യം. നഗരസഭ സ്ഥിരം പരാതി പരിഹാര അദാലത്തിന് തുക നീക്കി വച്ചിരിക്കുകയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ എല്‍ഡിഎഫ് ഭരണസമിതിയുടെ നഗരസഭ ദുര്‍ഭരണവുമായി ബന്ധപ്പെട്ടും ഒരു പരാതി പരിഹാര അദാലത്ത് നടത്തേണ്ടത് ആവശ്യമാണെന്നും ജോസ് ഫ്രാങ്ക്ളിന്‍ പറഞ്ഞു.
ചര്‍ച്ച ബഹിഷ്കരിച്ച് കൗണ്‍സില്‍ ഹാളില്‍ നിന്നും പുറത്തിറങ്ങിയ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നഗരസഭ ഓഫീസിന്‍റെ പടിക്കല്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.കൗൺസിലർമാരായ മാമ്പഴക്കര ശശി ഇരുമ്പിൽ വിൻസൻറ് , ചായ്‌ക്കോട്ടുകോണം സജു  , ജി ഗോപകുമാർ, വടകോട് അജി, സി പുഷ്പലീല, 
എൽ.എസ് .ഷീല ,സുകുമാരി,അജിത ,ലക്ഷ്മി ,സരള രത്നം ,ഗീത  തുടങ്ങിയവർ പങ്കെടുത്തു .



ബജറ്റിന്മേലുള്ള ചര്‍ച്ച ബഹിഷ്കരിച്ച് BJP

നഗരസഭയുടെ ഈ ഭരണ സമിതിയുടെ അവസാനത്തെ ബഡ്ജറ്റ് ആണ് അവതരിപ്പിച്ചതെന്നും.സാധാരണക്കാരുടെ ഉന്നമനത്തിനു വേണ്ടി ഒരുവിധത്തിലുള്ള പദ്ധതികളും മുന്നോട്ട് വയ്ക്കാൻ കഴിഞ്ഞില്ല എന്ന് ആരോപിച്ചായിരുന്നു 
ബിജെപി പാർലമെൻററി പാർട്ടി ലീഡർ ഷിബുരാജ് കൃഷ്ണയുടെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ ഹാൾ വിട്ടു പുറത്തിറങ്ങിയത്.കേന്ദ്ര പദ്ധതികൾ സാധാരണക്കാർക്ക് എത്തിച്ചു കൊടുക്കുന്നതൊഴിച്ചാൽ
സംസ്ഥാന സർക്കാരിൻറെ ഭാഗത്തുനിന്നോ, നഗരസഭയുടെ തനത് ഫണ്ടിൽ നിന്നോ തുക ഉപയോഗിച്ചുകൊണ്ട്
ഒരു പദ്ധതിയും നടപ്പിലാക്കാൻ നഗരസഭ തയ്യാറാകുന്നില്ല എന്നും
ബിജെപി അംഗങ്ങൾ ആരോപിച്ചു.





Previous Post Next Post