ഒരു പദ്ധതിയും പൂർത്തീകരിക്കാത്ത എൽ ഡി എഫ് നഗരസഭ ;കെ മുരളീധരൻ


 ഒരു പദ്ധതിയും  പൂർത്തീകരിക്കാത്ത 

എൽ ഡി എഫ്  നഗരസഭ ;കെ മുരളീധരൻ



തിരുവനന്തപുരം ;എൽ ഡി എഫ് നേതൃത്വത്തിലുള്ള നെയ്യാറ്റിൻകര നഗസഭ ഭരണം നാലര വർക്ഷം പിന്നിട്ടിട്ടും തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത ഒരു പദ്ധതി പോലും പൂർത്തീകരിക്കുവാൻ സാധിച്ചിട്ടില്ലായെന്നത് പ്രതിഷേധാർഹമാണെന്ന്കെ പി സി സി മുൻ പ്രസിഡൻറ് കെ മുരളീധരൻ ആരോപിച്ചു.  എൽ ഡി എഫിനുള്ളിലെ ആഭ്യന്തര വൈരുദ്ധ്യം കാരണം പല പദ്ധതികളും തുടങ്ങാനായിട്ടില്ലെന്നതും വസ്തുതയാണ്. കഴിഞ്ഞ വർഷം ഒരു തൊഴിൽ ദിനം പോലും തൊഴിലുറപ്പ് തൊഴിലാളികൾക്ക് നൽകാൻ കഴിയാതെ അവരുടെ തൊഴിലവസരം ഇല്ലാതാക്കി. മരാമത്ത് പണികൾക്ക് പ്ലാൻ ഫണ്ടിൽ മതിയായ തുക വകയിരുത്താതിനാല്‍ നഗരപ്രദേശത്തെ പ്രധാന റോഡുകൾ സഞ്ചാര യോഗ്യമല്ലാതെയും ജലാശയങ്ങൾ ഉപയോഗശൂന്യവുമായി. ഭവന പുന:രുദ്ധാരണത്തിന് പദ്ധതിയിൽ തുക വകയിരുത്താത്തതു കാരണം പാവപ്പെട്ടവരുടെ വീടുകൾ വാസയോഗ്യമല്ലാതായിരിക്കുന്നു. നഗരപ്രദേശത്തെ തെരുവ് വിളക്കുകൾ കത്താത്തതുകാരണം നഗരപ്രദേശത്തെ പല പ്രദേശങ്ങളും കൂരിരുട്ടിലായിട്ട് വർഷങ്ങളായി,
 കുടുംബശ്രീ പ്രസ്ഥാനത്തെ രാഷ്ട്രീയവൽക്കരിച്ച് പ്രവർത്തനങ്ങൾ താളം തെറ്റിച്ചു. നഗരപ്രദേശത്തെ അതിദരിദ്ര പട്ടിക തയ്യാറാക്കിയതിലെ ക്രമക്കേടുകാരണം യഥാത്ഥ ഗുണഭോക്താക്കൾ ഇന്നും നിത്യ ദുരിതത്തിലാണ്. ലൈഫ് ഭവന പദ്ധതിയിലെ അശാസ്ത്രീയമായ മാനദണ്ഡങ്ങളിൽ നട്ടം തിരിഞ്ഞ് യഥാർത്ഥ ഗുണഭോക്താക്കള്‍ കിടപ്പാടം ലഭിക്കാതെ പെരുവഴിയിലായിരിക്കുന്നു. ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം നഗര പ്രദേശത്തെ വിവിധ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിയുന്നില്ല.നഗരസഭ ചുമത്തുന്ന സേവന നികുതികൾ ഇരട്ടിയിലധികം വർദ്ധിപ്പിച്ചു. വീട്ടുകരം, കടകളുടെ ലൈസൻസ് ഫീസ്, കെട്ടിടങ്ങളുടെ പെർമിറ്റ് ഫീസ്, തൊഴിൽ നികുതി എന്നിവ വർദ്ധിപ്പിച്ച് ജനജീവിതം ദുഃസഹമാക്കി. അന്നന്നത്തെ അന്നത്തിനായി രാപ്പകല്‍ പാടുപെടുന്നവരുടെയും സാധാരണക്കാരുടെയും ഉള്‍പ്പെടെ പൊതുസമൂഹത്തിന്‍റെയൊന്നാകെ ജീവിതം നരകതുല്യമാക്കിയ നഗരസഭ ദുര്‍ഭരണത്തിനെതിരെ യാണ് യു ഡി എഫ് പാർലമെൻ്ററി പാർട്ടി നേതാവ് ജെ ജോസ് ഫ്രാങ്ക്ളിൻ്റെ നേതൃത്വത്തിൽ നഗരസഭ ഓഫീസിനു മുന്നിൽ  പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത് മുൻ കെ പി സി സി പ്രസിഡന്‍റ് ശ്രീ കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു.കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. മര്യാപുരം ശ്രീകുമാർ, എ ഐ സി സി അംഗം ശ്രീ, നെയ്യാറ്റിൻകര സനൽ, കെ പി സി സെക്രട്ടറിമാരായ   അഡ്വ. എസ് കെ അശോക് കുമാർ, ഡോ. ആർ വത്സലൻ, ഡി സി സിഭാരവാഹികളായ അയിര സുരേന്ദ്രൻ, എം ആർ സൈമൺ, മാരായമുട്ടം സുരേഷ് അഡ്വ . മൊഹിനുദീൻ, അഡ്വ.കെ വിനോദ് സെൻ  മഞ്ചവിളാകം ജയകുമാർ ,ആർ സുമകുമാരി,കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് എം സി സെൽവരാജ്


മണ്ഡലം പ്രസിഡൻ്റ്മാരായ,കവളാകുളം സന്തോഷ് ഡി . മണിയൻ ,അഹമ്മദ് ഖാൻ,കവൻസിലർമാരായ,മാമ്പഴക്കര ശശി,പ്രവീൺ  ഇരുമ്പിൽ വിൻസൻറ് , ചായ്‌ക്കോട്ടുകോണം സജു  , ജി ഗോപകുമാർ, വടകോട് അജി, സി. പുഷ്പലീല, 
എൽ.എസ് .ഷീല ,സുകുമാരി,അജിത ,ലക്ഷ്മി ,സരള രത്നം ,ഗീത   ,  തുടങ്ങിയവർപങ്കെടുത്തു 


Previous Post Next Post