കെ റെയിൽ പദ്ധതി; കല്ലിടലിനെതിരെ പ്രതിഷേധം പോലിസും സമരക്കാരും തമ്മിൽ സംഘർഷം

ആറ്റിങ്ങൽ  : ആലംകോട് ഇസ്ലാംമുക്കിൽ കെ റെയിൽ പദ്ധതിക്കായി കല്ലിടലിനെതിരെ പ്രതിഷേധം പോലിസും സമരക്കാരും തമ്മിൽ സംഘർഷം പോലീസ് ലാത്തിവീശി.

ആറ്റിങ്ങൽ  ആലംകോട് ഇസ്ലാംമുക്കിൽ കെ റെയിൽ പദ്ധതിക്കായി കല്ലിടലിനെതിരെ പ്രതിഷേധം. 

കെ റെയിൽ വിരുദ്ധ ജനകീയ സമിതി പ്രവർത്തകരും പോലീസും തമ്മിലാണ് സംഘർഷമുണ്ടായത്. 

കല്ലിടൽ തടയാനെത്തിയ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.ഒരു വനിതയുൾപ്പടെ ഏഴോളം പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തു നീക്കിയത്. 

കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ നടപ്പാക്കുന്ന സെമി ഹൈസ്പീഡ് റെയിൽവേ പദ്ധതിക്കായുളള അതിർത്തി നിർണയിക്കുന്നതിനുള്ള കല്ലിടൽ പ്രവർത്തനങ്ങൾക്കിടെയാണ് പ്രതിഷേധം ഉണ്ടായത്. 

കെ റെയിൽ വിരുദ്ധ ജനകീയ സമിതി പ്രവർത്തകർ കല്ലിടൽ തടയാൻ ശ്രമിച്ചത് സംഘർഷത്തിൽ കലാശിച്ചത്. പോലീസ് പ്രവർത്തകർക്ക് നേരെ ലാത്തി വീശി. അറസ്റ്റ് ചെയ്ത പ്രവർത്തകരെ ആറ്റിങ്ങൽ,  വർക്കല പോലീസ് സ്റ്റേഷനുകളിലേക്ക് മാറ്റി . പ്രദേശത്തു പ്രതിഷേധം തുടരുകയാണ്. വർക്കല ഡിവൈഎസ്പി നിയാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

أحدث أقدم