അരുവിപ്പുറം പ്രതിഷ്ഠാ വാർഷികവും മഹാശിവരാത്രി ആഘോഷവും ഫെബ്രു. 20 മുതൽ മാർച്ച് 1 വരെ
ശ്രീനാരായണ ഗുരുദേവൻ ശിവ പ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ക്ഷേത്രത്തിലെ
134-ാമത് പ്രതിഷ്ഠാ വാർഷികവും മഹാശിവരാത്രി ആഘോഷവും ഫെബ്രുവരി 20 മുതൽ
മാർച്ച് 1 വരെ നടക്കും. ഉത്സവ ദിവസങ്ങളിൽ രാവിലെ 4ന് അഭിഷേകം, ശാന്തിഹവനം,
ഗണപതി ഹവനം. 5നും 11നും ഗുരുപൂജ, വൈകിട്ട് 6ന് സന്ധ്യാപൂജ, കാഴ്ചശ്രീബലി
എന്നിവയുണ്ടാകും.20ന് രാവിലെ 8 മണിക്ക് അഖണ്ഡശാന്തിഹോമം. വൈകിട്ട് 4ന്
ബാലരാമപുരം പളളിവിളാകത്ത് വീട്ടിൽ നിന്ന് കൊണ്ടുവരുന്ന പതാക സ്വീകരണം. 6ന്
കൊടിമരപൂജ 6.15ന് തൃക്കൊടിയേറ്റ്. ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ്
പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ കാർമ്മികത്വം വഹിക്കും. രാത്രി 7ന്
പ്രതിഷ്ഠാ വാർഷിക സമ്മേളനം സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.
സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷനായിരിക്കും. മന്ത്രിമാരായ വി. ശിവൻകുട്ടി,
സജി ചെറിയാൻ, മുൻ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാൽ, ബി.ജെ.പി സംസ്ഥാന
പ്രസിഡന്റ് കെ. സുരേന്ദ്രൻ എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ
വെളളാപ്പളളി എന്നിവർ മുഖ്യാതിഥികളാവും. ധർമ്മസംഘം ട്രസ്റ്റ് ബോർഡംഗം സ്വാമി
വിശാലാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. എം.എൽ.എമാരായ സി.കെ. ഹരീന്ദ്രൻ,
ഐ.ബി. സതീഷ്, അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, സ്വാമി
ബ്രഹ്മസ്വരൂപാനന്ദ, ഡോ. ബിജു പ്രഭാകർ, പെരുങ്കടവിള ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് എസ്. സുരേന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം വി.എസ്. ബിനു എന്നിവർ
പങ്കെടുക്കും. 25ന് വൈകിട്ട് 7ന് സത്സംഗം. 27ന് രാവിലെ 11ന് മൂല്യാധിഷ്ഠിത
വിദ്യാഭ്യാസത്തിന്റെ ആവശ്യകത എന്ന സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം
ചെയ്യും. ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ അദ്ധ്യക്ഷത
വഹിക്കും. എം. വിൻസെന്റ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്
കുമാർ, യുവജനക്ഷേമ ബോർഡ് വൈസ് പ്രസിഡന്റ് എസ് സതീഷ് എന്നിവർ
പങ്കെടുക്കും.മഹാശിവരാത്രി ദിവസമായ മാർച്ച് 1ന് രാവിലെ 6.30ന് കാവടി
അഭിഷേകം. 9ന് മഹാമൃത്യുഞ്ജയഹോമം. 11ന് ശുചിത്വബോധത്തിന്റെ ആവശ്യകത
ഗുരുവിന്റെ കാഴ്ചപ്പാടിൽ എന്ന വിഷയത്തിൽ നടക്കുന്ന സമ്മേളനം മന്ത്രി ജെ.
ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ധർമ്മസംഘം ട്രസ്റ്റ് ബോർഡ് അംഗം സ്വാമി
ബോധിതീർത്ഥ അദ്ധ്യക്ഷത വഹിക്കും. മന്ത്രി ആന്റണി രാജു, മുൻ മുഖ്യമന്ത്രി
ഉമ്മൻ ചാണ്ടി, എം.എൽ.എമാരായ വി.കെ. പ്രശാന്ത്, യു.പ്രതിഭ എന്നിവർ
മുഖ്യാതിഥികളായിരിക്കും. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി
ശുഭാംഗാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. വൈകിട്ട് 4ന് എഴുന്നളളത്ത്, 6.30ന്
മഹാശിവരാത്രി സമ്മേളനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം
ചെയ്യും. മന്ത്രിമാരായ ജി.ആർ. അനിൽ, പി. പ്രസാദ്, പ്രതിപക്ഷനേതാവ് വി.ഡി.
സതീശൻ എന്നിവർ മുഖ്യാതിഥികളാവും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ
സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അദ്ധ്യക്ഷനായിരിക്കും. സ്വാമി സൂക്ഷ്മാനന്ദ
അനുഗ്രഹ പ്രഭാഷണം നടത്തും. ശിവഗിരി ടി.വിയിലൂടെ സ്വാമി സാന്ദ്രാനന്ദ
നടത്തിയ തത്സമയ ആത്മോപദേശശതക പഠന ക്ലാസിന്റെ പുസ്തകരൂപം മന്ത്രി വി.
മുരളീധരൻ എസ്.എൻ.ഡി.പി യോഗം നെയ്യാറ്റിൻകര യൂണിയൻ സെക്രട്ടറി ആവണി
ശ്രീകണ്ഠന് നൽകി പ്രകാശനം ചെയ്യും. അഡ്വ. കെ. സുധാകരനെ ആദരിക്കും. രാത്രി
9.30ന് എഴുന്നളളത്ത്, 1 മണി മുതൽ നെയ്യാറിലെ ശങ്കരൻകുഴിയിൽ നിന്ന് 1008
കുടം ജലമെടുത്ത് ശിവലിംഗത്തിൽ അഭിഷേകം. 2ന് രാവിലെ 4ന്
ആറാട്ടിനെഴുന്നള്ളത്തോടെ ഉത്സവം സമാപിക്കും. പൂർണ്ണമായും കൊവിഡ്
മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഉത്സവമെന്നും, 2ന് രാവിലെ 7മണിക്ക്
ക്ഷേത്രത്തിൽ ബലിതർപ്പണാദികൾക്ക് സൗകര്യമുണ്ടായിരിക്കുമെന്നും അരുവിപ്പുറം
മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അറിയിച്ചു.