ഉച്ചക്കടയിൽ യുവാവിനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ
പോലീസ്
ഓടിച്ചിട്ട് പിടികൂടി.
തിരുവനന്തപുരം ബാലരാമപുരം ഉച്ചക്കടയിൽ യുവാവിനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ
പോലീസ്
ഓടിച്ചിട്ട് പിടികൂടി. കോളിയൂർ കാർഷിക കോളേജിനടുത്ത് ഷെഡ്ഡിൽ ഒളിച്ചു
താമസിക്കുകയായിരുന്ന ഇവരെ വിഴിഞ്ഞം എസ്ഐ സമ്പത്തിന്റെ നേതൃത്വത്തിലുള്ള
പോലീസ് സംഘമാണ് ബലപ്രയോഗത്തിലൂടെ കീഴടക്കിയത്. കേസിലെ പ്രതികളായ റെജിയും
സജിയുമാണ് പിടിയിലായത്.മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്നുണ്ടായ
തർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റ് മരിച്ച കേസിലാണ് അറസ്റ്റ് നടന്നത്.
മുൻ വൈരാഗ്യത്തെ തുടർന്നുള്ള ആസൂത്രിത കൊലപാതകമാണെന്നാണ് പോലീസ് പറയുന്നത്.
കുത്താനുപയോഗിച്ച കത്തി രണ്ടാം പ്രതി കോരാളി രാജേഷിന്റെ വീട്ടിലെ
കോഴിക്കൂടിനു മുകളിൽ നിന്നു ഇന്നലെ രാത്രി പൊലീസ് കണ്ടെടുത്തു.
വിഴിഞ്ഞം
ഉച്ചക്കട മരുതൂർക്കോണം റോഡിൽ മൂന്നാം തിയതി രാത്രി നടന്ന സംഭവത്തിൽ
പയറ്റുവിള ആർസി ചർച്ചിനു സമീപം , തേരിവിള പുത്തൻ വീട്ടിൽ
ബി.സജികുമാറാ(44)ണ് കുത്തേറ്റു മരിച്ചത്. പ്രതികളായ പയറ്റുവിള വട്ടവിളയിൽ
മാക്കാൻ ബിജു എന്നു വിളിക്കുന്ന വിജുകുമാർ (42), കുഴിവിള വടക്കരി കത്ത്
പുത്തൻ വീട്ടിൽ കോരാളൻ എന്നു വിളിക്കുന്ന രാജേഷ് (45) എന്നിവരെ നേരത്തെ
അറസ്റ്റ് ചെയ്തിരുന്നു. മരുതൂർക്കോണം റോഡിലെ ആക്രികടക്കു സമീപത്ത്
പ്രതികളുൾപ്പെടെയുള്ളവരുടെ സ്ഥിരം മദ്യപാന കേന്ദ്രമായി മാറിയിരുന്നു. ഈ
കെട്ടിടത്തിലെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ തെളിവായി പോലീസ്
കണ്ടെത്തിയിട്ടുണ്ട്.