ജീവകാരുണ്യ സാംസ്കാരിക കൂട്ടായ്മയായ ഹെൽപ്പിങ് ഹാൻഡ്‌സ് മാതൃകയാകുന്നു


ജീവകാരുണ്യ സാംസ്കാരിക കൂട്ടായ്മയായ  ഹെൽപ്പിങ് ഹാൻഡ്‌സ് മാതൃകയാകുന്നു.
news desk tvm-rathikumar
മുനിസിപ്പാലിറ്റിയിലെ ആരോഗ്യ മേഖലയ്ക്ക് കൈത്താങ്ങായി ചാരിറ്റബിൾ ട്രസ്റ്റുകൾ.
തിരുവനന്തപുരം;നെയ്യാറ്റിൻകര കേന്ദ്രമായി പ്രവർത്തിക്കുന്ന ജീവകാരുണ്യ സാംസ്കാരിക കൂട്ടായ്മ ആയ ഹെൽപ്പിങ് ഹാൻഡ്‌സ് ചാരിറ്റബിൾ സൊസൈറ്റിയും ഗോൾഗോത എഡ്യൂക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റും സംയുകതമായി നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയുടെ ആരോഗ്യമേഖലക്ക് കൈത്താങ്ങായി
ആരോഗ്യ പ്രവർത്തകർക്ക് PPE കിറ്റും കോവിഡ് രക്ഷാ ഉപകരണങ്ങളും മാസ്കുകളും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ജോസ് ഫ്രാങ്ക്‌ളിന്, ട്രസ്റ്റിന്റെ ചെയർമാൻ ആയ അഡ്വ . എസ് . ജെ . പ്രബിനും രക്ഷാധികാരി j.ജയദാസും ,സെക്രട്ടറി ആർ. വി.വിജിനും, ട്രഷറർ ശ്രീ ഷാജി എസ് മലയിലും ചേർന്ന് കൈമാറി. ഈ കോവിഡ് മഹാമാരി കാലത്ത് ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് വളരെയധികം പ്രയോജകരം ആണെന്ന് ജോസ് ഫ്രാങ്ക്‌ളിൻ അഭിപ്രായപ്പെട്ടു.നഗരസഭയിൽ  നടന്ന ചടങ്ങിൽ നഗരസഭ സെക്രട്ടറിയും ആരോഗ്യ വകുപ്പ് ജീവനക്കാരും പങ്കെടുത്തു.



أحدث أقدم