ആയിരങ്ങളുടെ പ്രാർത്ഥനയിൽ ;വാവ സുരേഷ് തിരികെ ജീവിതത്തിലേക്ക് എത്തുന്നു.

 

കൊച്ചി ; വാവ സുരേഷ് തിരികെ ജീവിതത്തിലേക്ക് എത്തുന്നു. കോട്ടയം മെഡിക്കൽ കോളജിലെ ഒരു സംഘം ഡോക്ടർമാരുടെയും നഴ്സുമാരടക്കമുള്ള ജീവനക്കാരുടെയും സ്നേഹവും കരുതലും ഏറ്റുവാങ്ങിയാണ് വാവ സുരേഷ് തിരികെയെത്തുന്നത്. ചലച്ചിത്ര താരങ്ങളടക്കം നിരവധി പേരാണ് പ്രാർഥനകളും നേർച്ചകളുമായി സുരേഷ് ജീവിതത്തിലേക്ക് മടങ്ങിവരുന്നതും കാത്തിരുന്നത്. പലവട്ടം പാമ്പുകടിയേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള വാവ സുരേഷ് അതിനെയെല്ലാം മറികടന്ന് ജീവിതം തിരിച്ചുപിടിക്കുന്നതിന് മലയാളികള്‍ സാക്ഷികളായിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇത്തവണയും സുരേഷ് തിരികെയെത്തുമെന്ന പ്രതീക്ഷകളും വിഫലമായില്ല. 

തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് കോട്ടയം കുറിച്ചിയിൽ പാമ്പിനെ പിടിക്കാനെത്തിയ അദ്ദേഹത്തിന് മൂർഖന്റെ കടിയേൽക്കുന്നത്. തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ ജീവൻ തിരികെ പിടിക്കാൻ മെഡിക്കൽ കോളജിലെ ഡോക്ടർമാർ ഊണും ഉറക്കവുമുപേക്ഷിച്ച് കൂടെ നിന്നു. തുടർന്ന് വ്യാഴാഴ്ചയോടെ വെന്റിലേറ്ററിൽ നിന്നും മാറ്റിയ അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി ഇന്നലെ സാധാരണ നിലയിലേക്കെത്തി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മെഡിക്കൽ ക്രിട്ടിക്കൽ കെയർ ഐ സി യുവിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തെ ഇന്നലെ ഐസിയുവിൽ നിന്നും തൊട്ടടുത്ത മുറിയിലേക്ക് മാറ്റി. 

أحدث أقدم