പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഈജിപ്തിനെ മറികടന്നു; സെനഗലിന് ആഫ്രിക്കന്‍ നേഷന്‍സ് കിരീടം
പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ ഈജിപ്തിനെ 4-2ന് വീഴ്ത്തി സെനഗല്‍ തങ്ങളുടെ കന്നി ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് കിരീടത്തില്‍ മുത്തമിട്ടു. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമിനും ഗോളടിക്കാന്‍ സാധിക്കാതിരുന്നതോടെയാണ് (0-0) മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി നഷ്ടപ്പെടുത്തിയ മാനെ ഒടുവില്‍ ഷൂട്ടൗട്ടില്‍ പന്ത് വലയിലെത്തിച്ച് സെനഗലിനെ കിരീടത്തിലേക്ക് നയിച്ചു. ഏഴാം മിനിറ്റില്‍ മാനെ എടുത്ത പെനാല്‍റ്റി കിക്ക് ഈജിപ്ത് ഗോള്‍കീപ്പര്‍ മുഹമ്മദ് അബു ഗബാല്‍ തടുത്തിടുകയായിരുന്നു.
ഇംഗ്ലീഷ് ക്ലബ്ബ് ലിവര്‍പൂളിന്റെ മുന്നേറ്റത്തില്‍ ഒരുമിച്ചുകളിക്കുന്ന മാനെയ്ക്കും സലയ്ക്കും ഫൈനലില്‍ പക്ഷേ ആ മികവിനൊത്ത് ഉയരാന്‍ സാധിച്ചില്ല.
കാമറൂണ്‍: സൂപ്പര്‍ താരങ്ങളായ മുഹമ്മദ് സലയും സാദിയോ മാനെയും നേര്‍ക്കുനേര്‍ വന്ന ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫൈനലില്‍ അവസാന ചിരി മാനെയുടെ സെനഗഗലിന് സ്വന്തം. എട്ടാം കിരീടം ലക്ഷ്യമിട്ടെത്തിയ ഈജിപ്തിന് നിരാശയോടെ മടക്കം.