മാധ്യമപ്രവർത്ത​കാരെ ​വാഹനം തട്ടി വധിക്കാൻ ശ്രമം .

 


മാധ്യമപ്രവർത്ത​കാരെ ​വാഹനം തട്ടി വധിക്കാൻ ശ്രമം 

തിരുവനന്തപുരം : നെയ്യാറ്റിൻകര, ബൈക്കിൽ യാത്ര ചെയ്തിരുന്ന രണ്ട് മാധ്യമ പ്രവർത്തകരെ  പിന്നിൽ നിന്ന് വന്ന ഓട്ടോ ഇടിച്ചിട്ടിട്ട് നിറുത്താതെ കടന്നു കളഞ്ഞു. മാധ്യമപ്രവർത്തകരായ നെയ്യാറ്റിൻകര വഴുതൂർ സ്വദേശി ആർ സുരേഷിനെയും നരുവാമൂട് സ്വദേശി ബിനു മാധവനെയുമാണ് ഓട്ടോ തട്ടിയിട്ടത് . ഇന്നലെ ഉച്ചയ്ക്ക് 12.30 ന് ബാലരാമപുരം പഞ്ചായത്ത് ഓഫീസിനു സമീപത്തുവച്ചായിരുന്നു സംഭവം. തെറിച്ചുവീണ ബൈക്ക് യാത്രികരെ   നാട്ടുകൾ ചേർന്ന് ബാലരാമപുരം പഞ്ചായത്ത് ആശുപത്രിയിലും തുടർന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്കും മാറ്റി. പ്രാഥമിക ചികിത്സയ്ക്കു ശേഷം ഇരുവരെയും വിട്ടയച്ചു.കഞ്ചാവ് മാഫിയ,മണ്ണുമാഫിയ,ബ്ലേഡ് മാഫിയ തുടങ്ങിയ വിഷയങ്ങളിൽ ശക്തമായ ഭാഷയിൽ വാർത്തകൾ എഴുതിയതിൽ ഇരുവരെയും അപകടപ്പെടുത്താൻ മുൻപ് ശ്രമിച്ചിരുന്നു.തരം  നോക്കിനിന്ന
മാഫിയ സംഘം  ഇന്നലെ കരുതിക്കൂട്ടി വകവരുത്താൻ ശ്രമിച്ചതാണോ എന്ന് കേരളം ജേർണലിസ്റ്  യൂണിയൻ താലൂക്കു കമ്മിറ്റി സംശയം പ്രകടിപ്പിച്ചു. മാധ്യമ പ്രവർത്തകർക്ക് നേരെ നടന്ന വധശ്രമത്തിൽ ഓൾ ഇന്ത്യ പ്രസ് ക്ലബ്ബ്   സെക്രെട്ടറി ഡി.രതികുമാർ ,കേരള പത്രപ്രവർത്തക അസോസിയേഷൻ ജെനറൽ സെക്രെട്ടറി തോമസ്  ജോസഫ് ,ജേർണലിസ്റ്സ് &മീഡിയ വർക്കേഴ്‌സ് ജെനെറൽ സെക്രട്ടറി അജയൻ പാലക്കടവ്  തുടങ്ങിയവർ കുറ്റവാളികളെ  ഉടൻ അറസ്റ്റ് ചെയ്യണമെന്ന്  ജില്ലാ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട് . മാധ്യമ പ്രവർത്തകർ നൽകിയ പരാതിയിൽ    ബാലരാമപുരം പോലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു.   
أحدث أقدم