നെയ്യാറ്റിൻകരയിൽ പട്ടാപ്പകൽ നടുറോഡിൽ യുവതിയുടെ മാല കവർന്നു.
നെയ്യാറ്റിൻകര: പട്ടാപ്പകൽ ബൈക്കിൽ വന്ന ഇരുവർ സംഘം യുവതിയുടെ മാല പൊട്ടിച്ച് കടന്നു. രാവിലെ 11.30 നാണ് സംഭവം. വ്ളാങ്ങാമുറിയിൽ നിന്നും കളത്തിലേയ്ക്ക് പോകുന്ന റോഡിൽ കെ എസ് തടിമില്ലിനു സമീപമാണ് സംഭവം. വ്ളാങ്ങാമുറി വാടപ്ലാവിള വീട്ടിൽ സന്ധ്യാ ജയകുമാറിൻ്റെ മൂന്നര പവൻ്റെ മാലയാണ് ബൈക്കിൻ്റെ പിന്നിലിരുന്നയാൾ പൊട്ടിച്ചെടുത്തത്.
രാവിലെ കുടുംബ സഹിതം കളിയിക്കാവിളയിൽ പാല്കാച്ച് ചടങ്ങിൽ പോകാനായി തടിമില്ലിനു സമീപം പാർക്ക് ചെയ്തിരുന്ന കാറിൽ കയറാൻ കുട്ടികളോടൊപ്പം പോകുമ്പോഴാണ് മാല പൊട്ടിച്ചത്. പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.