പെനാല്‍റ്റികള്‍ വിധി നിര്‍ണയിച്ചു; ബ്ലാസ്റ്റേഴ്‌സിന് നിരാശ

 


പെനാല്‍റ്റികള്‍ വിധി നിര്‍ണയിച്ചു; ബ്ലാസ്റ്റേഴ്‌സിന് നിരാശ

ഗോവ: ഐഎസ്എല്ലില്‍ ജെംഷഡ്പുര്‍ എഫ്‌സിക്കെതിരേ കേരള ബ്ലാസ്റ്റേഴ്‌സിന് പരാജയം. രണ്ട് പെനാല്‍റ്റികള്‍ വിധി നിര്‍ണയിച്ച മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്.ആദ്യ പകുതിയില്‍ ഇരുടീമുകള്‍ക്കും കാര്യമായ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. നാല് മാറ്റങ്ങളുമായി ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സ് പതിവ് താളം തെറ്റിച്ചു.


44-ാം മിനിറ്റില്‍ ധനചന്ദ്രെ ഗ്രെഗ്, സ്റ്റുവര്‍ട്ടിനെ വീഴ്ത്തിയതിന് ജെംഷഡ്പുരിന് പെനാല്‍റ്റി ലഭിച്ചു. സ്റ്റുവര്‍ട്ട് തന്നെ ആ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചു. രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് കളിയിലേക്ക് തിരിച്ചെത്തും മുമ്പ് അടുത്ത പെനാല്‍റ്റിയും വന്നു. ഇത്തവണ ലെസ്‌കോവിച്ചിന്റെ ടാക്കിള്‍ ആണ് പെനാല്‍റ്റിയിലേക്ക് എത്തിച്ചത്. ഇതു പനേങ്ക കിക്കിലൂടെ സ്റ്റുവര്‍ട്ട് ലക്ഷ്യത്തിലെത്തിച്ചു.

രണ്ടു ഗോളിന് പിന്നില്‍ ആയതോടെ ബ്ലാസ്‌റ്റേഴ്‌സ് തളര്‍ന്നു. 54-ാം മിനിറ്റില്‍ മൂന്നാം ഗോളും വഴങ്ങി. ചിമയുടെ മനോഹരമായൊരു സ്‌ട്രൈക്കിലൂടെ ജെംഷഡ്പുര്‍ വിജയമുറപ്പിച്ചു.

أحدث أقدم