കെ. റെയില്‍ കേരളത്തില്‍ ;സി.പി.എമ്മിന്റെ വാട്ടര്‍ ലൂ ആയിരിക്കുമെന്ന്; പാലോട് രവി

 


ആറ്റിങ്ങല്‍: കെ. റെയില്‍ പദ്ധതി കേരളത്തില്‍ സി.പി.എമ്മിന്റെ വാട്ടര്‍ ലൂ ആയിരിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് പാലോട് രവി. കെ റെയില്‍ സമര പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ ആറ്റിങ്ങല്‍ ഭജനമഠം ഹാളില്‍ നടന്ന വര്‍ക്കല, ചിറയിന്‍കീഴ്, ആറ്റിങ്ങല്‍ നിയോജക മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് ഭാരവാഹികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
പശ്ചിമ ബംഗാളിലെ നന്ദിഗ്രാം ഇവിടെ ആവര്‍ത്തിക്കും. ഇന്ന് മുതല്‍ അടുത്ത മാസം അഞ്ചു വരെ ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഭവന സന്ദര്‍ശനത്തിലൂടെ കോണ്‍ഗ്രസിന്റെ ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി നടക്കുന്ന 137 ചലഞ്ച് പദ്ധതി വിജയിപ്പിക്കാനും നിര്‍ത്തി വച്ചിരുന്ന കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരണ ശില്പശാലകള്‍ ഈ മാസം 15 മുതല്‍ ആരംഭിക്കാനും തീരുമാനിച്ചു. 
 കോണ്‍ഗ്രസ് നേതാക്കളായ വി പ്രതാപചന്ദ്രന്‍, ജി സുബോധന്‍, വര്‍ക്കല കഹാര്‍, പി.എം ബഷീര്‍, എന്‍ സുദര്‍ശനന്‍, എ ഇബ്രാഹീം കുട്ടി, വിനോദ് സെന്‍, എം.ജെ ആനന്ദ്, സൊണാല്‍ ജി, ജോസഫ് പെരേര, ഉണ്ണികൃഷ്ണന്‍, ജോഷി, കൃഷ്ണകുമാര്‍, വി.കെ രാജു, റിഹാസ്, ഷാലി, ബ്ലോക്ക്-മണ്ഡലം പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുത്തു.
أحدث أقدم