ജോയിന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വിശക്കരുതാരും ;സാന്ത്വന സ്പര്‍ശം
തിരുവനന്തപുരം;പരിപാടിയില്‍ സൗജന്യ പൊതിച്ചോറുകള്‍ വിതരണം ചെയ്തു. തിരുവനന്തപുരം നോര്‍ത്ത് ജില്ലാ വനിതാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ സ്ഥാപിച്ച കൗണ്ടറിലൂടെയാണ് ഉച്ചഭക്ഷണ
പൊതിച്ചോറുകള്‍ വിതരണം ചെയ്തത്.
സംസ്ഥാന വനിതാ കമ്മിറ്റി അംഗം ആര്‍ സരിത, നോര്‍ത്ത് ജില്ലാ വനിതാ കമ്മിറ്റി സെക്രട്ടറി എസ് ദേവീകൃഷ്ണ തുടങ്ങിയവര്‍ സംസാരിച്ചു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സമിതി അംഗം യു സിന്ധു, നോര്‍ത്ത് ജില്ലാ വനിതാ കമ്മിറ്റി പ്രസിഡന്റ് ബിജിന, സൗത്ത് ജില്ലാ വനിതാ കമ്മിറ്റി സെക്രട്ടറി ഒവി ദീപ, കമ്മിറ്റി അംഗങ്ങളായ സ്മിത കെ നായര്‍, എസ്എല്‍ സിജു, മെറിന്‍ മാത്യു, ശരണ്യ എന്നിവര്‍ പങ്കെടുത്തു.