WANTED CRIMINAL ; അലങ്കാരച്ചെടിക്കടയിലെ ജീവനക്കാരിയെ കൊന്നകേസിലെ പ്രതി
തിരുവനന്തപുരം; ഈ ചിത്രത്തിൽ സ്കൂട്ടറിന് പുറകിലിരുന്ന് യാത്ര ചെയ്യുന്നയാൾ തിരുവനന്തപുരം പേരൂർക്കട പോലിസ് സ്റ്റേഷൻ പരിധിയിൽ നടന്ന കൊലപാതക കേസുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്നയാളാണ്.അമ്പലനഗറിൽ ടാബ്സ് ഗ്രീൻടെക് അഗ്രിക്ലിനിക്ക് അലങ്കാരച്ചെടിക്കടയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂര് ചാരുവിളക്കോണത്ത് വീട്ടിൽ വിനിതമോളെ (38)യാണ് ഇയാൾ കൊലപ്പെടുത്തിയത്. കഴുത്തിൽ ആഴത്തിലുളള മൂന്ന് കുത്തുകളേറ്റിട്ടുണ്ട് മോഷണ ശ്രമത്തിനിടെയാണ് കുത്തേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. ഇയാൾ മുട്ടട ആലപ്പുറം എന്ന സ്ഥലത്തുനിന്നും സ്കൂട്ടറിൽ ലിഫ്റ്റ് ചോദിച്ച് കയറി കേശവദാസപുരം ഭാഗത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച ചിത്രമാണിത്. ഇയാളെക്കുറിച്ചോ ഇയാൾക്ക് ലിഫ്റ്റ് കൊടുത്ത് സ്കൂട്ടർ ഓടിച്ചു പോകുന്ന ആളെ കുറിച്ചോ എന്തെങ്കിലും വിവരം അറിയുന്നവരോ, സ്കൂട്ടർ ഓടിച്ചയാൾ സ്വന്തമായോ താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെട്ട് അറിയിക്കുവാൻ അഭ്യർത്ഥിക്കുന്നു. എ.സി.പി. കന്റോൺമെന്റ്9497990007 എസ്.എച്ച്.ഒ പേരൂർക്കട 9497987005
പേരൂർക്കട പോലീസ് സ്റ്റേഷൻ 0471-2433243 പോലീസ് കൺട്രോൾ റൂം- 112