ഗുണ്ടകളുടെ ആക്രമണത്തിൽ ഒരു കുടുംബം പരിക്കുകളോടെ ആശുപത്രിയിൽ

 



ഗുണ്ടകളുടെ ആക്രമണത്തിൽ ഒരു കുടുംബം പരിക്കുകളോടെ ആശുപത്രിയിൽ

തിരുവനന്തപുരം ;നെയ്യാറ്റിൻകര ,വഴിമുക്ക് ,പച്ചിക്കോട് ,നിസമൻ സിലിൽ,നിസ്സാം ,ഭാര്യ ആൻസില ,
രണ്ടു വയസ്സുള്ള ഇവരുടെ മകൻ എന്നിവരാണ് ഇന്നുരാവിലെ ആക്രമിക്കപ്പെട്ടത് ,നിസ്സാമിന്റെ തലയ്ക്കു പരിക്കുണ്ട് ,മൂന്ന് സ്റ്റിച്ചുമുണ്ട് .പച്ചിക്കോട് സ്വദേശികളായ യുവാക്കളാണ്  വീടുകയറി ആക്രമിച്ചതെന്ന്
നിസ്സാം പറയുന്നു .ഇവർക്ക് കഞ്ചാവ് വിൽപ്പനയും ഉപയോഗവും ഉള്ളതായി നാട്ടുകാർ പറയുന്നു .


നെയ്യാറ്റിൻകര സിഐ സാഗറിന്റെ  നേതൃത്വത്തിൽ നിസ്സാമിന്റെയും ഭാര്യയുടെയും മൊഴിയെടുത്തു  കേസ് എടുത്തിട്ടുണ്ട് .
സമീപ വാസികളായ പ്രതീഷ്ദിലീപ്, ജിത്തു എന്നിവർ ഉൾപ്പെട്ട സംഘമാണ് അവരെ ആക്രമിച്ചതെന്ന് നിസാം പോലീസിനോട് പറഞ്ഞു.
നെ യ്യാറ്റിൻകരയിലെ നിരവധിസർക്കാർ, സ്വകാര്യ സ്ക്കൂളുകളിൽ വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിക്കുന്നത് ഇവരാണെന്നുംസൂചനയുണ്ട് -അടുത്തിടെ നെയ്യാറ്റിൻകരയിൽ
കഞ്ചാവ് മാഫിയ പിടിമുറുക്കിയിട്ടുണ്ട്.  എക്സ് സൈസിന്റെ നിരവധി ആഫീസുകൾ ഇവിടെ ഉണ്ടെങ്കിലും
പ്രവർത്തനം മന്ദഗതിയിലാണെന്ന് ആക്ഷേപം ഉണ്ട് ,വീട് കയറി ആക്രമിച്ച സംഭവത്തിൽ
നെയ്യാറ്റിൻകര ഡി.വൈ.എസ് പിതിരുവനന്തപുരം റൂറൽ എസ്.പിതുടങ്ങിയവർക്ക് പരാതി നൽകുമെന്ന്
നിസാം പത്രപ്രവർത്തകരോട് പറഞ്ഞു '
أحدث أقدم