ആലിഫിന് മുച്ചക്രവാഹനം സമ്മാനിച്ച് കെ പി സി സി സംസ്കാര സാഹിതി


 

കൊല്ലം : സഹപാഠികൾ ആലിഫിനെയും തോളിലേറ്റി നടന്നുനീങ്ങുന്ന ചിത്രവും വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.ആലിഫ് ഇത്രയും കാലം കോളേജിലെത്തിയത് സഹപാഠികളുടെ സഹായത്തോടെയായിരുന്നു.ഇനി സ്വന്തം സ്കൂട്ടറോടിച്ച് കോളേജിലെത്തും.സംസ്കാര സാഹിതി സംസ്ഥാന കമ്മിറ്റിയാണ് ആലിഫിനായി മുച്ചക്ര ഹോണ്ട സ്കൂട്ടർ എത്തിച്ചു നൽകുന്നത്. ശാസ്താംകോട്ട ഡി ബി കോളേജിലെ ബികോം വിദ്യാർത്ഥിയായ അലിഫിനെ സുഹൃത്തുക്കൾ ആര്യയും അർച്ചനയും തോളിലേറ്റുന്ന ചിത്രം പകർത്തിയത് ജഗൻ തുളസീധരനാണ്.കോൺഗ്രസിന്റെ കലാ സാംസ്കാരിക സംഘടനയ കലാ സാഹിതി ആലിഫിന് സഹായവുമായി എത്തുകയായിരുന്നു. കലാസാഹിതി സംസ്ഥാന അധ്യക്ഷൻ ആര്യാടൻ ഷൗക്കത്ത്,സി ആർ മഹേഷ് എം എൽ എ യുമൊത്ത് ആലിഫിനെ വീട്ടിൽ ചെന്ന് കണ്ട് മുച്ചക്ര വാഹനം നൽകുന്നതിനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു. ആര്യാടൻ ഷൗക്കത്ത് പങ്ക്‌ വെച്ച എഫ്ബി പോസ്റ്റ്ആലിഫ് ഇത്രയും കാലം കോളേജിലെത്തിയത് സഹപാഠികളുടെ സഹായത്തോടെ

أحدث أقدم