ജീ​വ​നോ​ടെ കോഴിയുടെ തൊ​ലി​യു​രി​ഞ്ഞ സംഭവം; കോഴിക്കട ഉടമ അറസ്റ്റിൽ

 

ജീ​വ​നോ​ടെ കോഴിയുടെ തൊ​ലി​യു​രി​ഞ്ഞ സംഭവം; കോഴിക്കട ഉടമ  അറസ്റ്റിൽ
കോ​ഴി​യെ ജീ​വ​നോ​ടെ തൊ​ലി​യു​രി​ഞ്ഞ് ക​ഷ​ണ​മാ​ക്കി​യ സം​ഭ​വ​ത്തി​ൽ കോ​ഴി​ക്ക​ട​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. പാ​റ​ശാ​ല കൊ​ല്ല​ങ്കോ​ട് ക​ണ്ണ​നാ​ക​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ട​യി​ലെ മ​നു(36)​ആ​ണ് അറസ്റ്റിലായത്.ജീ​വ​നോ​ടെ കോ​ഴി​യെ തൊ​ലി​യു​രി​ക്കു​ന്ന​തിന്റെ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഇ​റ​ച്ചി വാ​ങ്ങാ​ൻ വ​ന്ന യു​വാ​വാ​ണ് ക്രൂ​ര രം​ഗ​ങ്ങ​ൾ മൊ​ബൈ​ലി​ൽ പകർത്തിയത്.
സാ​ധാ​ര​ണ ത​ല അ​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് കോ​ഴി​യു​ടെ തൊ​ലി​യു​രി​ച്ച് ക​ഷ​ണ​ങ്ങ​ളാ​ക്കു​ന്ന​ത്. എ​ന്നാ​ൽ ക്യാ​മ​റ​യി​ൽ നോ​ക്കി ചി​രി​ച്ചു​കൊ​ണ്ടാ​ണ് ഇ‍​യാ​ൾ ക്രൂ​ര​ത ചെയ്തത്.

أحدث أقدم