കവളാകുളത്തെ വാടകവീട്ടിൽനിന്ന്‌ നാലുകിലോ കഞ്ചാവ് പിടിച്ചെടുത്തു



കവളാകുളത്തെ വാടകവീട്ടിൽനിന്ന്‌ നാലുകിലോ കഞ്ചാവ് പിടിച്ചെടുത്തു

തി രുവനന്തപുരം ;നെയ്യാറ്റിൻകര : കവളാകുളത്തെ വാടകവീട്ടിൽനിന്ന്‌ നാലുകിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റുചെയ്തു. രാമപുരം, മേലെ കല്ലറത്തല, പുത്തൻവീട്ടിൽ സുനന്ദൻ എന്ന
അജിത്(37), കവളാകുളം, മേക്കരി, കാർമൽ നിവാസിൽ അനൂപ് (33) എന്നിവരെയാണ് അറസ്റ്റുചെയ്തത്.രണ്ടാം പ്രതി അനൂപ് കവളാകുളത്ത് വാടകയ്ക്ക് എടുത്തിരുന്ന വീട്ടിൽനിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഒന്നാം പ്രതി അജിത് കാറിലാണ് കഞ്ചാവ് ഇവിടെ എത്തിച്ചത്. കഞ്ചാവ് പൊതികളാക്കി ചില്ലറ വില്പന നടത്തുകയാണ് ഇവർ ചെയ്യുന്നത്.മാസങ്ങൾക്കു മുൻപ് 200 കിലോയോളം കഞ്ചാവ് നെയ്യാറ്റിൻകര പരിസരത്തു എത്തിച്ചുവെന്നാണ് രഹസ്യ വിവരം ,ഇതുവരെ 100 കിലോക്കടുത്തുള്ള ത്തു  പോലീസും,എക്സ് ഐ സും പിടികൂടിയിട്ടുണ്ട് .മൊത്തക്കച്ചവടക്കാരാണ്   ഇവിടെ എത്തിക്കുന്നത് 75 കിലോയോളം ഇനിയും പിടികൂടാൻ ബാക്കിയുണ്ടന്നാണ് സൂചന.എസ്പിയുടെ രഹസ്യ സ്‌കോഡിൽ ഉൾപ്പെട്ടസംഘമാണ് കവിള കുളത്തുനിന്നു കാച്ചാവും പ്രതികളെയും പിടികൂടിയത് .കഞ്ചാവിന്റെ ഉറവിടം പോലീസ് 
അന്ന്വേഷിച്ചുവരുന്നു .





                 വിഴിഞ്ഞം കോവളം റോഡ് 
أحدث أقدم