ഇന്ധന വിലവർദ്ധനവിനെതിരെ LDF


 ഇന്ധന വിലവർദ്ധനവിനെതിരെ LDF- ന്റെ പോസ്റ്റ് ഓഫീസ് മാർച്ച്.  നെയ്യാറ്റിൻകര : ഇന്ധനവില വർദ്ധനവിനെതിരെ എൽഡിഎഫിന്റെ നെയ്യാറ്റിൻകര നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം നെയ്യാറ്റിൻകര മെയിൻ പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്നു. അടിക്കടിയുള്ള ഇന്ധന വിലവർധന ജനങ്ങളെ നട്ടംതിരിയ്ക്കുകയാണ് എന്ന് ഉദ്ഘാടകൻ വി പി ഉണ്ണികൃഷ്ണൻ.

രണ്ടുപ്രാവശ്യം കേന്ദ്രഭരണം നടത്തിവരുന്ന ബിജെപി സർക്കാർ ജനദ്രോഹ സർക്കാർ ആയി മാറിയിരിക്കുകയാണ്. പാചകവാതകം, മണ്ണെണ്ണ, ഡീസൽ, പെട്രോൾ തുടങ്ങിയവയ്ക്കെല്ലാം ഓരോ ദിവസവും വില വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഓരോ ഇലക്ഷൻ കാലത്തും വില തടഞ്ഞുനിർത്തുന്ന ബിജെപി സർക്കാർ ഇലക്ഷൻ കഴിയുമ്പോൾ വില വീണ്ടും കൂട്ടി കൊണ്ടിരിക്കുകയാണ്. വിലവർദ്ധന പിടിച്ചു നിർത്തിയില്ലെങ്കിൽ രാജ്യമാകെ സമരം വ്യാപിപ്പിക്കുമെന്ന് ഉദ്ഘാടകൻ. സിപിഐ എം ഏരിയ സെക്രട്ടറി ശ്രീകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എൽഡിഎഫ് കൺവീനർ കൊടങ്ങാവിള വിജയകുമാർ സ്വാഗതവും സിപിഐ സംസ്ഥാന കൗൺസിലംഗം വി പി ഉണ്ണികൃഷ്ണൻ ഉദ്ഘാടനവും നിർവഹിച്ചു. സി പി ഐ ജില്ലാ കൗൺസിൽ അംഗം വെങ്ങാനൂർ ബ്രൈറ്റ് , സി പി ഐ ഏരിയാ സെക്രട്ടറി ആനന്ദ് കുമാർ, നഗരസഭാ ചെയർമാൻ രാജ് മോഹൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി അംഗം കെ കെ ഷിബു, എൻസിപി സംസ്ഥാന കമ്മറ്റി അംഗം മുരളീധരൻ നായർ, സിഐടിയു ഏരിയ സെക്രട്ടറി മോഹൻ, പ്രസിഡന്റ് എൻ എസ് ദിലീപ്, സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം കേശവൻകുട്ടി, അഡ്വക്കേറ്റ് പത്മകുമാർ, സിപിഐഎം ലോക്കൽ കമ്മറ്റി സെക്രട്ടറി എൻ എസ് അജയകുമാർ തുടങ്ങിയവർ യോഗത്തിന് നേതൃത്വം നൽകി.

أحدث أقدم