10000 രൂപയും മൊബൈലും അപഹരിക്കാനൊരു ആരും കൊല;രണ്ടുപേരെ അറസ്റ്റ് ചെയ്തു

10000 രൂപയും മൊബൈലും അപഹരിക്കാനൊരു ആരും കൊല;രണ്ടുപേരെ അറസ്റ്റ് ചെയ്തു .

തിരുവനന്തപുരം;നെയ്യാറ്റിൻകര പോലീസ് സ്റ്റേഷൻ അതിർത്തിയിൽ നെയ്യാറിൽ മരണപ്പെട്ടു കിടന്ന് കാണപ്പെട്ട മാറനല്ലൂർ വില്ലേജിൽ റസൽപുരം പാൽ സൊസൈറ്റിക് സമീപം ,കാരയ്ക്കാട്ടുവിള വീട്ടിൽ നെൽസൺ മകൻ ഷിജുഎന്ന കുട്ടൻ .32 ന്റെ കൈവശമുണ്ടായിരുന്ന 10000 രൂപയും മൊബൈൽഫോണും പിടിച്ചു പറിച്ച് ദേഹോപദ്രവമേല്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ പെരുങ്കടവിള വില്ലേജിൽ തത്തിയൂർ ദേശത്ത് തത്തിയൂർ അക്യൂഡേറ്റിനു സമീപം വട്ടംതല റോഡരികത്ത് പുത്തൻ വീട്ടിൽ നെൽസൻ മകൻ ഷിജിൻ 29 പെരുങ്കടവിള വില്ലേജിൽ തത്തിയൂർ ദേശത്ത് തത്തിയൂർ അക്യൂഡേറ്റിനു സമീപം തോട്ടത്തു മേലേ പുത്തൻ വീട്ടിൽ വേലപ്പൻ മകൻ മോഹനകുമാർ 36 വയസ്സ് എന്നിവരെ നിരവധി തവണ നടത്തിയ അന്വേഷണങ്ങളിലൂടെ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയായ ഡോക്ടർ ദിവ്യാ വി. ഗോപിനാഥ് അവർകളുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര DYSP S. ശ്രീകാന്ത്, ISHO സാഗർ. വി. എൻ, മാരായമുട്ടം സിഐപ്രസാദ് ,  സബ്ബ് ഇൻസ്പെക്ടർ സജീവ്. ആർ, സാജൻ, ASI ജയേഷ്, ASI ബിജു, ASI സന്തോഷ് കുമാർ, CPO 5348 ബിനോയ് ജസ്റ്റിൻ, CPO 6090 പ്രശാന്ത് CPO16976 രതീഷ് , SCPO 3023 മിനി എന്നിവർ ചേർന്ന് പ്രതികളെ അറസ്റ്റ് ചെയ്ത് നെയ്യാറ്റിൻകര കോടതി മുൻപാകെ  ഹാജരാക്കി.
കഴിഞ്ഞദിവസം  നെയ്യാറിൽ യുവാവിൻറെ മൃതദേഹം നെയ്യാറിൽ കണ്ടെത്തിയസംഭവം ;ദുരൂഹതയെന്ന് ബന്ധുക്കൾഅന്നുതന്നെ
ആരോപിച്ചിരുന്നു. അവിവാഹിതനായ ഷിജു മേസിൻ  പണിക്കാരനായിരുന്നു  മെത്ത  വാങ്ങാനായി വീട്ടിൽ നിന്ന് പുറപ്പെട്ടതായിരുന്നു ഷിജു വിനെ കാണാതായതിൻറെ  പിറ്റേദിവസം ഷിജുവിന് റെ ബൈക്ക് നെയ്യാറ്റിൻകര ആശുപത്രി ജംഷനിലുള്ള ബിവറേജസിന് സമീപം കണ്ടെത്തിയിരുന്നു. .മദ്യപിക്കുന്ന സ്വാവഭാവമുണ്ടങ്കിലും കുഴപ്പക്കാരനല്ലെന്നു നാട്ടുകാർ  . കാണാതായ ദിവസംഷിജുവിന്റെ മൊബൈൽ ഫോൺ മറ്റാരോ ഉപയോഗിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞിരുന്നു. മൊബൈൽ ഫോൺകേന്ദ്രീകരിച്ചുള്ള അന്ന്വേഷണം പ്രതികളിലേക്കു എത്തിചേർന്നു.ആദ്യംമാരായമുട്ടം സിഐ പ്രസാദിന്റെ നേതൃത്വത്തിൽ മാരായമുട്ടം അന്ന്വേഷിച്ചു പ്രതികളുടെ കൂടുതൽ വിവരം കണ്ടെത്തിയിരുന്നു   പിന്നീട് നെയ്യാറ്റിൻകര പോലീസും കേസ് അന്വേഷിച്ചു പൂർത്തിയാക്കുകയായിരുന്നു



أحدث أقدم