രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളിന് മോചനം. ഭരണഘടനാ അനുച്ഛേദം 142 ഉപയോഗിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്. 30 വര്‍ഷത്തിനു ശേഷമാണ് മോചനം. നളിനി ശ്രീഹരന്‍, ശ്രീലങ്കന്‍ പൗരനായ ഭര്‍ത്താവ് മുരുകന്‍ എന്നിവരുള്‍പ്പെടെ മറ്റ് ആറ് പ്രതികളുടെ മോചനത്തിനും വിധി വഴിയൊരുക്കും. 19ാമത്തെ വയസിലാണ് പേരറിവാളന്‍ രാജീവ് ഗാന്ധി വധക്കേസില്‍ പിടിയിലാകുന്നത്.
1998ല്‍ ഭീകരവിരുദ്ധ കോടതി പേരറിവാളനെ വധശിക്ഷക്ക് വിധിച്ചിരുന്നു. അടുത്ത വര്‍ഷം, സുപ്രീം കോടതി ശിക്ഷ ശരിവച്ചെങ്കിലും 2014ല്‍ ജീവപര്യന്തമായി ഇളവ് ചെയ്തു. ഈ വര്‍ഷം മാര്‍ച്ചില്‍ സുപ്രീം കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു