ഭാര്യയുടെ 50 പവൻ കവർന്ന് രക്ഷപ്പെട്ട പ്രതി വയോധികയുടെ 18000 രൂപ കവർന്ന കേസിൽ കുടുങ്ങി
തിരുവനന്തപുരം ;നെയ്യാറ്റിൻകരയിൽ ഭാര്യയുടെ 50 പവൻ കവർന്ന് രക്ഷപ്പെട്ട പ്രതി വയോധികയുടെ 18000 രൂപ കവർന്ന
കേസിൽ അറസ്റിലായി .പെൻഷൻ ട്രഷറിയിൽ തട്ടിപ്പ് നടത്തിയ ട്രഷറി ഉദ്യോഗസ്ഥൻ നെയ്യാറ്റിൻകര പോലീസിന്റെ പിടിയിൽ
നെയ്യാറ്റിൻകര
പെൻഷൻ ട്രഷറി അക്കൗണ്ട് ഹോൾഡർ ആയ കമലമ്മ എന്നയാളുടെ ട്രഷറി അക്കൗണ്ട്
വിവരങ്ങൾ മനസ്സിലാക്കി കമലമ്മയുടെ ട്രഷറി അക്കൗണ്ടിൽ നിന്നും വ്യാജ ചെക്ക്
ഉപയോഗിച്ച് നെയ്യാറ്റിൻകര പെൻഷൻ ട്രഷറി മുഖാന്തരം 18000 രൂപ തട്ടിയെടുത്ത
കോട്ടയം ജില്ലയിൽ കറുകച്ചാൽ സബ് ട്രഷറിയിൽ ജൂനിയർ സൂപ്രണ്ട് തസ്തികയിൽ ജോലി
നോക്കി വരുന്ന ചെങ്കൽ വില്ലേജിൽ കോടങ്കര ഉഷസ് വീട്ടിൽ രാജേന്ദ്രൻ ഉഷ ദമ്പതികളുടെ മകൻ 38 വയസ്സുള്ള അരുൺ എന്ന ട്രഷറി ഉദ്യോഗസ്ഥനെ നെയ്യാറ്റിൻകര പോലീസ് 27 05 2022 ൽ അറസ്റ്റ് ചെയ്തു.
അ
രുണിന്റെ അച്ഛൻ മരിച്ച ഒഴിവിലാണ്
ട്രഷറിയിൽ ജോലി തരപ്പെടുത്തിയത് .2017 ഇരുമ്പിൽ സ്വാദേശി നിയെ വിവാഹം
ചെയ്തു വെങ്കിലും ചെങ്കൽ വീട്ടിൽ ഭാര്യക്ക് കൊടിയ പീഡനമായിരുന്നു സ്ത്രീധന
വിഷയത്തിലെ തർക്കം മുറുകി ഒരുവേളയിൽ അരുൺ ഭാര്യയെ കൊല്ലാൻ വരെ ശ്രമിച്ചു
.
രക്ഷപ്പെട്ടു വീട്ടിലെത്തിയ അരുണിന്റെ ഭാര്യ നെയ്യാറ്റിൻകര സ്റ്റേഷനിൽ
പരാതി നൽകിയെങ്കിലും സിപിഎം ഇൽ സ്വാധീനമുള്ള അരുൺ മുൻപ് തൂംഗി മരിച്ച നെയ്യാറ്റിൻകര
ഡിവൈ എസ്പി.ഹരികുമാരിന്റെ സഹായത്താൽ കേസ് അട്ടിമറിച്ചു.സ്ത്രീധനമായി
കൊടുത്ത 50 പവൻ തിരികെ കൊടുത്തതായി കൃത്രിമ രേഖകളുണ്ടാക്കാൻ
നെയ്യാറ്റിൻകര ഡിവൈ എസ്പി.ഹരികുമാർ അരുണിനെ
സഹായിച്ചു. കൂടാതെ സിപിഎമ്മിലെ ജില്ലാതല നേതാക്കളും കൂട്ട്
നിന്നു.അരുണിന്റെ ആദ്യ ഭാര്യയുടെ മനസ്സു വേദനിപ്പിച്ചതിനാണ് ഇപ്പോൾ
പണികിട്ടിയതെന്നു ഇരുമ്പിൽ നിവാസികൾ പറയുന്നു.ഭാര്യയെ ഉപേക്ഷിച്ച അരുൺ
ഇപ്പോൾ മറ്റൊരു യുവതിയുമായി ആണ് താമസം .
ഇപ്പോഴാകട്ടെ കമലമ്മ
നൽകിയ പരാതി പ്രകാരം ട്രഷറി ഡയറക്ടർ നടത്തിയ തുടർ പരിശോധന നടപടികളിൽ ആണ്
തട്ടിപ്പ് വിവരം ബോധ്യപ്പെട്ടതും തുടർന്ന് തുടർന്ന് നെയ്യാറ്റിൻകര പോലീസിൽ
26 05 2022 ൽ പരാതി സമർപ്പിച്ചതും പ്രതിയെ നെയ്യാറ്റിൻകര പോലീസ്
ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ്
ചെയ്തിട്ടുണ്ട് .
അന്വേഷണ സംഘത്തിൽ നെയ്യാറ്റിൻകര
പോലീസ് സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസർ രതീഷ് ,അനിൽകുമാർ അസിസ്റ്റന്റ് പോലീസ്
സബ് ഇൻസ്പെക്ടർ സുരേഷ് കുമാർ ജയേഷ് എന്നിവർ ഉണ്ടായിരുന്നു. നിലവിൽ
നെയ്യാറ്റിൻകര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ
ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു