നെയ്യാറ്റിൻകരയിൽ വൻകിട ഹോട്ടലുകളിൽ പരിശോധന; അഞ്ചു ഹോട്ടലുകൾക്ക് നോട്ടീസ് നൽകിയിട്ടും തുറന്നു പ്രവർത്തിച്ചു


 തിരുവനന്തപുരം;നെയ്യാറ്റിൻകരയിൽ നഗരസഭാ പരിധിയിലെ ഭക്ഷണശാലകളില്‍ വ്യാപക പരിശോധന;

ഭക്ഷ്യ സുരക്ഷാ വിഭാഗവും ,നഗരസഭയും ചേർന്നാണ് പരിശോധന നടത്തിയത് ,
പ്രമുഖ ഹോട്ടലുകൽക്കു ൾപ്പെടെ  നോട്ടീസ്.  അഞ്ചു ഹോട്ടലുകൾക്ക് നോട്ടീസ് നൽകിയിട്ടും
തുറന്നു പ്രവർത്തിച്ചു.നെയ്യാറ്റിൻകര ടിബീജംഗ്ഷനിലെ ഇറാനിഹോട്ടൽ ,പൂവാർ റോഡിലുള്ള ബിവറേജസിന്


സമീപം ഉള്ള മോർഗൻ ഹോട്ടൽസ് ,ജനകീയ ഹോട്ടൽ ടിബി ജംക്ഷൻ ,ബസ് സ്റ്റാൻഡ് ജംഷനിലുള്ള ഗ്രിൽ ,


മറ്റൊരുഹോട്ടൽ ആയ ,മുരുഗൻ കഫേ തുടങ്ങിയവ ക്കു നോട്ടീസ് നൽകി.
ഇറാനി ഹോട്ടലിൽ വളരെ യധികം വൃത്തിഹീനമായ അന്തരീക്ഷത്തിലാണ്  പ്രവർത്തിക്കുന്നത് അവിടെ


ധാരാളം പേര് എത്തുന്ന സ്ഥലംമാണെന്നിരിക്കെ അടുക്കളയും പരിസരവും ശുചിയാക്കാറില്ല.ഭകഷണസാധനങ്ങൾ
നിലത്തുകിടക്കുന്നതു കാണാനായി.പുഴുങ്ങിയ മുട്ട താഴെ കിടക്കുന്നതു കാണാം.രുചിയേറിയ ഭക്ഷണം
തിന്നുവാൻ ധാരാളം പേര് എത്തുന്നു.
അകത്തുള്ള വിവരം ആരും അറിയുന്നില്ല . ഇവിടെ നിന്ന് ഭകഷണം കഴിക്കരുതെന്നാണ് ഭക്ഷ്യ
 സുരക്ഷാ വിഭാഗത്തിന് പറയാനുള്ളത് .



വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണ വിതരണം ,നിരോധിക്കപ്പെട്ട കള റുകളുടെ ഉപയോഗം   ഹോട്ടലിൽ
 

നെയ്യാറ്റിൻകര നഗരസഭ പരിധിക്കുള്ളിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾ, ബേക്കറികൾ തുടങ്ങിയ  സ്ഥാപനങ്ങളിൽ നഗരസഭാ ആരോഗ്യ വിഭാഗവും ഫുഡ് സേഫ്റ്റി വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി. നഗരത്തിലെ പ്രമുഖ ഹോട്ടലുകൽക്കുൾപ്പെടെ നോട്ടീസ് നൽകി. വൃത്തിഹീനവും അനാരോഗ്യകരവുമായ സാഹചര്യത്തിൽ ഭക്ഷണങ്ങൾ  തയാറാക്കുകയും വിൽക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന കർശനമാക്കിയതെന്ന് നഗരസഭ ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി  ചെയർമാൻ  ജെ. ജോസ് ഫ്രാങ്ക്‌ളിൻ  അറിയിച്ചു. പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനായി നഗരസഭ ആരോഗ്യവിഭാഗവും സ്ഥിരം സമിതിയും കര്‍മസജ്ജരാണെന്നും അനാരോഗ്യം നല്‍കുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതില്‍ ആരോഗ്യവിഭാഗം ബദ്ധശ്രദ്ധരാണെന്നും അദ്ദേഹം അറിയിച്ചു. നഗരസഭ  ഹെൽത്ത്‌  സൂപ്പർവൈസർ ശശികുമാർ, ഫുഡ്‌ സേഫ്റ്റി ഓഫീസർ  ജയകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അശ്വതി ,സരിക, സിന്ധു  തുടങ്ങിയവർ  പരിശോധനകൾക്ക് നേതൃത്വം നൽകി.



ഇന്ന് ഉച്ചക്ക് 1 മണിക്ക് ആരോഗ്യ വകുപ്പ് നോട്ടീസ് നൽകിയിട്ടും രാത്രിയും നെയ്യാറ്റിൻകരയിൽ  ഇറാനി ഹോട്ടൽ തുറന്നു പ്രവർത്തിക്കുന്നു 








أحدث أقدم