യുദ്ധകാല അടിസ്ഥാനത്തിൽ നെയ്യാറ്റിൻകര നഗരസഭ വൈദ്യുത ശ്മശാന നിർമ്മാണം ആരംഭിക്കണം: സിപിഐ

 

തിരുവനന്തപുരം : നെയ്യാറ്റിൻകര നഗരസഭയുടെ കീഴിൽ വൈദുത ശ്മശാന നിർമ്മാണം യുദ്ധകാല അടിസ്ഥാനത്തിൽ ആരംഭിക്കണമെന്ന് സി പി ഐ ടൗൺ ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നെയ്യാറ്റിൻകര പട്ടണ നിവാസികളുടെ ചിരകാല ആവശ്യമായ ശ്മശാനം എവിടെ സ്ഥാപിക്കണമെന്നുള്ള തർക്കം പരിഹരിച്ച് ആറ് മാസത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനം ആരംഭിക്കണമെന്നുള്ളതാണ് സി പി ഐ യുടെ ആവശ്യം.കേരളത്തിലെ മിക്ക പഞ്ചായത്തു ,മുൻസിപ്പാലികളിലും ഒന്നോ ഒന്നിലധികമുള്ളപ്പോൾ ഇവിടെ മാത്രം എന്തുകൊണ്ട് സാധിക്കുന്നില്ല എന്ന ആക്ഷേപമുയർന്നു .  രണ്ട് ദിവസങ്ങളിലായി നെയ്യാറ്റിൻകര സ്വദേശാഭിമാനി ടൗൺ നടന്ന സി പി ഐ നെയ്യാറ്റിൻകര ടൗൺ ലോക്കൽ സമ്മേളനത്തിൻ്റെ കുടുംബ സംഗമവും മുതിർന്ന പ്രവർത്തകരെ ആദരിക്കലും പ്രതിഭാ പുരസ്കാര വിതരണവും പാർട്ടി സംസ്ഥാന കൗൺസിലംഗം കെ എസ് അരുൺ നിർവഹിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി       വി എസ് സജീവ്കു,മാർ അധ്യക്ഷനായ സമ്മേളനത്തിൽ സ്വാഗതസംഗം ചെയർമാൻ     എസ് എസ് ഷെറിൻ സ്വാഗതം പറഞ്ഞു.

പ്രതിനിധി സമ്മേളനം മുൻ ഭക്ഷ്യ-സിവിൾ സപ്ലൈയ്സ് വകുപ്പ് മന്ത്രിയും പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവംഗവുമായ സി ദിവാകരൻ നിർവഹിച്ചു. മുതിർന്ന പാർട്ടിയംഗം വിജയൻ പതാക ഉയർത്തി. ലോക്കൽ കമ്മിറ്റിയംഗം വി അനിൽകുമാർ രക്തസാക്ഷി പ്രമേയവും ഇ സ്റ്റാൻലി ജോസ്  അനുശോചന പ്രമേയവും അവതരിപ്പിച്ചു. എൻ കെ അനിതകുമാരി, എ കൃഷ്ണകുമാർ, എൽ എസ് അജിൻമോൻ എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു. പ്രമേയ കമ്മിറ്റിയംഗങ്ങളായി ആർ സാബിരാജും, വി ജലജാധരൻ നായരും മിനിട്സ് കമ്മിറ്റിയംഗങ്ങളായി കെ അമ്മിണിക്കുട്ടി ടീച്ചറും സെമിന തമ്പിയും പ്രവർത്തിച്ചു. സ്വാഗത സംഗം കൺവീനർ സി ഷാജി സ്വാഗതം പറഞ്ഞു. സമ്മേളനത്തിൽ പാർട്ടി ജില്ലാ എക്സിക്യൂട്ടീവംഗം വെങ്ങാനൂർ ബ്രൈറ്റ്, മണ്ഡലം സെക്രട്ടറി എ എസ് ആനന്ദകുമാർ, ജില്ലാ കൗൺസിലംഗങ്ങളായ എൻ അയ്യപ്പൻ നായർ, ജി.എൻ. ശ്രീകുമാരൻ, മണ്ഡലം സെക്രട്ടറിയേറ്റംഗങ്ങളായ എസ് രാഘവൻ നായർ, എ. മോഹൻ ദാസ് , എൽ. ശശികുമാർ, പ്രൊഫ എം ചന്ദ്രബാബു, പി പി ഷിജു, സ്വാഗത സംഗം ചെയർമാൻ എസ് എസ് ഷെറിൻ, കൺവീനർ തുടങ്ങിയവർ പ്രസംഗിച്ചു. പതിമൂന്നംഗ ലോക്കൽ കമ്മിറ്റി രൂപീകരിച്ചു. വീണ്ടും വി എസ് സജീവ് കുമാറിനെ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും സി ഷാജിയെ അസിസ്റ്റൻ്റ് സെക്രട്ടറിയായും തെരഞ്ഞെടുത്തു. 

ഫോട്ടോ: പ്രതിനിധി സമ്മേളനം പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവംഗം സി ദിവാകരൻ ഉദ്ഘാടനം ചെയ്യുന്നു.
أحدث أقدم