ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണപദാർത്ഥങ്ങൾവിൽക്കുന്ന വർക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കണം

 

ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണപദാർത്ഥങ്ങൾ ഉൽപാദിപ്പിച്ചു  വിൽക്കുന്ന വർക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കണം

നെയ്യാറ്റിൻകര ; ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണപദാർത്ഥങ്ങൾ ഉൽപാദിപ്പിച്ചു  വിൽക്കുന്ന വർക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കണം .


ഹ്യൂമൻ റൈറ്റ്സ് ഫോറം തിരുവനന്തപുരം ജില്ലാ കമ്മിറ്റി രൂപീകരണ സമ്മേളനം ഇന്നലെ രാവിലെ  നെയ്യാറ്റിൻകര പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ ഹാളിൽ വച്ച് നടന്നു.ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണപദാർത്ഥങ്ങൾ ഉല്പാദിപ്പിക്കുന്ന വർക്കും മായംകലർത്തുന്ന വർക്കും വിൽക്കുന്ന വർക്കും എതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു . ഭക്ഷണം കഴിക്കാനെത്തുന്ന സാധാരണക്കാർ   ഭക്ഷണത്തിൽ  ഉള്ള വിശാംശങ്ങളോ ,മാലിന്യങ്ങളോ തിരിച്ചറിയുന്നില്ല .മരണം വരെ സംഭവിക്കുകയാണ് .ഫുഡ് സേഫ്‌റ്റി വിഭാഗം യഥാർത്ഥത്തിൽ  നോക്ക് കുത്തിയാണ് .ഒരുമരണം വേണ്ടി വന്നു  പരിശോധന തുടങ്ങാൻ . അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം .ഹ്യൂമൻ റൈറ്റ്സ് ഫോറം ദേശീയ ചെയർമാൻ കെ അനിൽകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു .



ജില്ലാ പ്രെസിഡന്റ്  ഡോക്ടർ ആലിഫ് ഖാൻ അധ്യക്ഷതവഹിച്ചു. അഭിഭാഷകനായ  സാബു പി ജോസഫ് ലീഗൽ സെൽ ചെയർമാൻ, പി ജെ ഹരികുമാർ സ്റ്റേറ്റ് പ്രസിഡൻറ് ,പി പി തമ്പി സ്റ്റേറ്റ് ഓർഗനൈസർ  ബിജു മുതിരയിൽ ,ജബ്ബാർ പി എ ,സ്റ്റേറ്റ് സെക്രട്ടറിമാർ  എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു സംസാരിച്ചു .തിരുവന്തപുരം ജില്ലാ ഭാരവാഹികൾ ആയി പ്രസിഡൻറ് ഡോക്ടർ അലിഖാൻ ,വൈസ് പ്രസിഡൻറ് അനിൽകുമാർ നെടിയാംകോട് , ജനറൽ സെക്രട്ടറിയായി റ്റീനി ,

 ട്രഷറർ  ഡോക്ടർ ലാംസി ജോസ് , തുടങ്ങിയവരെ തിരഞ്ഞെടുത്തു.

أحدث أقدم