സ്വാദേശാഭിമാനിയുടെ ജന്മ ദിനത്തിൽ;തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിനെതിരെ പ്രതിക്ഷേധം

സ്വാദേശാഭിമാനിയുടെ ജന്മ ദിനത്തിൽ തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിനെതിരെ പ്രതിക്ഷേധം
 തിരുവനന്തപുരം ; സ്വാദേശാഭിമാനിയുടെ ജന്മ ദിനത്തിൽ തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിനെതിരെ പ്രതിക്ഷേധം .സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നൂറ്റിനാല്പത്തിനാലാം ജന്മ ദിനം കൂടില്ലാ വീട് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തി . നെയ്യാറ്റിൻകര അരാങ്ഗ് മുകളിലെ ഇടിഞ്ഞു വീഴാറായ കൂടില്ലാ വീടിനു മുന്നിലെ പ്രേവേശനകവാടത്തിലാണ് സമിതി പുഷ്‌പാ അർച്ചന നടത്തിയത് . കൂടില്ലാ വീട് സംരക്ഷണ സമിതി കൺവീനർ രാജ്‌കുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രെസിഡെന്റ് അരംഗ്ഗ മുകൾ ജയചന്ദ്രൻ ഉത്‌ഘാടനം നിർവഹിച്ചു .സുരേഷ് ഗോപി വർഷങ്ങൾക്കു മുൻപ് കൂടില്ലാ വീട് വിലക്ക് വാങ്ങി സംരക്ഷിക്കാൻ തിരുവനന്ത പുരം പ്രസ്സ് ക്ലബ്ബിനെ ഏൽപ്പിച്ചെങ്കിലും കൂടില്ലാ വീട് സംരക്ഷിക്കാനുള്ള ഒന്നും തന്നെ ഇതുവരെ അവർ ചെയ്തിട്ടില്ല.ഇടിഞ്ഞു വീഴാറായ പഴയ ഗ്രഹം നാശത്തിൻറെ വക്കിലാണ് .സർക്കാർ സ്ഥലം ഏറ്റുഎടുക്കുകയോ . കൂടില്ലാ വീട് സംരക്ഷണ സമിതി യെ ഏൽപ്പിക്കുകയോ ചെയ്യണമെന്ന് സമിതി ആവശ്യപ്പെട്ടു .സ്വാദേശാഭിമാനിയോട് യാതൊരു താൽപ്പര്യവും ഇല്ലാത്ത തിരുവനന്ത പുരത്തെ മാധ്യമസംഘടന യിൽ നിന്ന് മറ്റാർക്കെങ്കിലും കൈമാറണമെന്ന് ജയകൃഷ്ണൻ ആവശ്യപ്പെട്ടു .അഴിമതിയിൽ മുങ്ങിയ തിരുവനന്ത പുരത്തെ മാധ്യമസംഘടനയായ പ്രസ്സ് ക്ലബ്ബ് സ്വദേശാഭിമാനിയെ അധിഷേപിക്കുകയാണെന്നു സംരക്ഷണ സമിതി കൺവീനർ രാജ്‌കുമാറും അഭിപ്രായപ്പെട്ടു . ഫലത്തിൽ ഒരു ഷീറ്റിട്ട കൂര നിർമ്മിച്ചതൊഴിച്ചാൽ യാതൊരു നിർമാണ പ്രവർത്തിയുംപ്രസ്സ് ക്ലബ്ബ് ഇവിടെ നടത്തിയി ട്ടില്ല .ഫലത്തിൽ സ്വാദേശാഭിമാനിയുടെ ജന്മ ഗ്രഹം നാടുകടത്തുകയാണോ ഇവരുടെ ലക്ഷ്യം എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു .ഏതു നിമിഷവും കൂടില്ല വീട് തകർന്നു വീഴും .വീടിൻറെ ഭിത്തി മുഴുവനായും ഇടിഞ്ഞു വീഴാറായ നിലയിലാണ് .കാടുകയറി കിടന്ന വീടിന്റെ മുറ്റം  ഇന്നലെയാണ് വെട്ടി മാറ്റിയത് .അടിയന്തിരമായി കൂടില്ല വീട് സംരെക്ഷിക്കണ മെന്നാവശ്യപ്പെട്ടു നിരാഹാര സമരവുമായി സമിതി രംഗത്ത് വരും .

ഫലത്തിൽ ഒരു ഷീറ്റിട്ട കൂര നിർമ്മിച്ചതൊഴിച്ചാൽ യാതൊരു നിർമാണ പ്രവർത്തിയുംപ്രസ്സ് ക്ലബ്ബ് ഇവിടെ നടത്തിയി ട്ടില്ല .







സ്വാദേശാഭിമാനിയുടെ ജന്മ ദിനത്തിൽ തിരുവനന്തപുരം 
പ്രസ്സ് ക്ലബ്ബിനെതിരെ പ്രതിക്ഷേധം






വരും ദിവസങ്ങളിൽ നിയമ നടപടിയും കൈക്കൊള്ളുമെന്ന് കൺവീനർ രാജ്‌കുമാറും ,ജയചന്ദ്രനും മാധ്യമങ്ങളോട് പറഞ്ഞു .യോഗത്തിൽ വാർഡ് കൗൺസിലർ എസ് .രമ ,അനിൽകുമാർ ,അജികുമാർ,നിശാന്ത് ,ജയൻ തുടങ്ങിയവർ പങ്കെടുത്തു . 






 പത്ര സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ സ്മരണയും ഫണ്ട് വിഴുങ്ങികൾ വരുമാനമാക്കുകയാണ് . സിനിമാതാരവും രാജ്യസഭാ അംഗവും ആയ സുരേഷ് ഗോപി വിലയ്ക്കുവാങ്ങി തിരുവനന്തപുരം പ്രസ് ക്ലബ്ബിനു കൈമാറിയ സ്വദേശാഭിമാനിയുടെ ജന്മഗൃഹം കടുത്ത അവഗണനയിൽ.വലിയ പ്രതീക്ഷകളോടെ അഭിമാനത്തോടെയും സുരേഷ് ഗോപി സ്വന്തം പോക്കറ്റിലെ തുക വിനിയോഗിച്ച് സ്വദേശാഭിമാനിയുടെ ജന്മഗൃഹം നവീകരണ പദ്ധതിയിൽ പങ്കാളിയായത് .സ്വദേശാഭിമാനിയുടെ ജീവിതം സിനിമയാക്കുക ആണെങ്കിൽ അദ്ദേഹത്തിൻറെ വേഷം പ്രതിഫലം ഇല്ലാതെ ചെയ്യാമെന്ന വാഗ്ദാനവും ജന്മഗൃഹം ഏറ്റെടുക്കൽ ചടങ്ങിൽ സുരേഷ് ഗോപി പ്രഖ്യാപിച്ചിരുന്നു.സ്വദേശാഭിമാനിയുടെ ജന്മഗ്രഹം ,സ്ഥലവുമാണ് സുരേഷ് ഗോപി വാങ്ങി തിരുവനന്തപുരം പ്രസ് ക്ലബിന് കൈമാറിയത് . അതിൻറെ പേരിൽ കൂടില്ലാ വീട് എന്നറിയപ്പെടുന്ന സ്വദേശാഭിമാനിയുടെ ജന്മഗൃഹ പുനരുദ്ധാരണത്തിനായി സംസ്ഥാന സർക്കാർ അനുവദിച്ച 20 ലക്ഷം രൂപയിൽ 16 ലക്ഷം രൂപയും ചെലവാക്കി. സ്വദേശാഭിമാനിയുടെ ജന്മ ഗ്രഹത്തിൽ മാധ്യമപ്രവർത്തന പഠന ഗവേഷണ കേന്ദ്രവും മ്യൂസിക് സ്ഥാപിക്കാനുള്ള പദ്ധതി ക്കായി ഭാരവാഹികൾ സർക്കാരിൽ നിന്നും 20 ലക്ഷം രൂപ ഫണ്ട് കൈപ്പറ്റിയത് .



സിപിഎം അനുഭവമുള്ള മാധ്യമപ്രവർത്തകർ ആയിരുന്നു അന്ന് ക്ലബ്ബിൻറെ ഭാരവാഹികൾ .സ്വദേശാഭിമാനി യുടെ പൊളിഞ്ഞുവീഴാറായ കൂടില്ലാ വീടിന് നാല് ലക്ഷം രൂപ ചെലവിട്ട് മേൽക്കൂര നിർമ്മിച്ച് മാത്രമാണ്.ചെയ്ത ത്  .കണക്കിലുള്ള ബാക്കി 16 ലക്ഷം രൂപ എങ്ങോട്ട് പോയന്ന് അറിയില്ല.ഒന്നേകാൽ ലക്ഷം രൂപയെ ചിലവായുള്ളൂ എന്ന് കൂടില്ലാ വീട് സംരക്ഷണ പ്രവർത്തകരായ ജയകൃഷ്ണനും ,രാജ്‌കുമാറും പറയുന്നത് .റൂഫ് നിർമാണ പ്രവർത്തി ചെയ്തവർക്ക് ശേഷിച്ച 8000 -കൂലിയൊട്ടു നൽകിയിട്ടുമില്ല . സർക്കാർ അനുവദിച്ച തുകക്ക് വിനിയോഗ സർട്ടിഫിക്കറ്റ് സമർപ്പിക്കാനായി പിആർഡി യിൽ നിന്ന് പലതവണ നോട്ടീസ് കിട്ടിയിട്ടും ഭാരവാഹികൾ മറുപടി നൽകിയില്ല.അക്കൗണ്ട് ൻ ണ്ട് ജനറൽ ഓഡിറ്റ് വിഭാഗം സെക്രട്ടറിയേറ്റിൽ നടത്തിയ പരിശോധനയിൽ വിവിധ യിനം ഫണ്ടുകൾക്കു അനുവദിച്ച രണ്ട് കോടി രൂപ ദുർവിനിയോഗം ചെയ്തതായി കണ്ടെത്തിയിരുന്നു .ഈ തുക തിരിച്ചുപിടിക്കാനും ക്ലബ്ബുകളുടെ ഭാരവാഹികൾക്ക് എതിരെ നിയമനടപടി ഏ ജിയോട് ഇൻസ്പെക്ഷൻ റിപ്പോർട്ട് പിആർഡി ഡയറക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. സ്വദേശാഭിമാനി മീഡിയ ഹബ്ബിൻറെ പേരിലുള്ള 20 ലക്ഷം രൂപയ്ക്ക് പുറമേ തിരുവനന്തപുരം പ്രസ് ക്ലബ് ഇൻസ്റ്റ്യൂട്ട് സ്ഥലത്തിൻറെ പേരിൽ കൈപ്പറ്റിയ 30 ലക്ഷം രൂപയും കാണാനില്ലെന്നാണ് ആഡിറ്റ് റിപ്പോർട്ടിൽ പറയുന്നത് . പ്രസ് ക്ലബ്ബ്കൾക്കുള്ള സർക്കാർ ധനസഹായ ദുരുപയോഗം പരാതികൾ അന്വേഷിക്കാൻ ആയി ഇൻസ്പെക്ഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി ഗുരുതരമായ കൃത്യവിലോപം നടത്തിയതായി ഏ ജി യുടെ റിപ്പോർട്ടിഇൽ പറയുന്നു . പ്രസ് ക്ലബ്ബ്കക്കു എതിരായ പരാതികൾ പരിശോധിച്ച് നടപടി എടുക്കുന്നതിൽ വീഴ്ച വരുത്തിയ സമിതി അംഗം ആയ പിആർഡി ഉദ്യോഗസ്ഥർ വെട്ടിലായിരിക്കുകയാണ്.  സർക്കാർ ഫണ്ട് തുക പലിശ സഹിതം തിരിച്ചു പിടിക്കാത്ത പക്ഷം തുകയുടെ സാമ്പത്തിക ബാധ്യത ഇൻസ്പെക്ഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി അംഗങ്ങളുടെ ചുമലി ൽ ആയിരിക്കും .കമ്മറ്റി അംഗങ്ങൾ വിരമിക്കുമ്പോൾ ആനുകൂല്യങ്ങളും പലിശ ഉൾപ്പെടെ ഫണ്ടിലെ സാമ്പത്തിക ബാധ്യത സർക്കാർ പിടിച്ചു വയ്ക്കു മെന്ന ഭയത്തിലാണ് പിആർഡി ഉദ്യോഗസ്ഥർ .
أحدث أقدم