നെയ്യാറ്റിൻകര ജെനെറൽ ആശുപത്രി ജീവിച്ചിരിക്കുന്നവരുടെ മാത്രമല്ല ;മരിച്ചവരുടെയും റഫറൽ ആശുപത്രിയായി മാറുന്നു.

 

നെയ്യാറ്റിൻകര ജെനെറൽ ആശുപത്രി ജീവിച്ചിരിക്കുന്നവരുടെ മാത്രമല്ല ;മരിച്ചവരുടെയും
റഫറൽ ആശുപത്രിയായി മാറുന്നു.

തിരുവനന്തപുരം;നെയ്യാറ്റിൻകര ജെനെറൽ ആശുപത്രി ജീവിച്ചിരിക്കുന്നവരുടെ മാത്രമല്ല ;മരിച്ചവരുടെയും റഫറൽ ആശുപത്രിയായി മാറുന്നു.സാധാരണ പരിക്കേറ്റ് എത്തുന്ന,അല്പം രക്തം
പുരണ്ട വേഷത്തിലെത്തിയാൽ പെട്ടെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ
ചെയ്യുകയാണ് പതിവ് .ഇന്ന് രാത്രിയിൽ മൃതദേഹവും റഫർ ചെയ്യാൻ ആശുപത്രി അധികൃതർ തിടുക്കം കാട്ടി .സംഭവം ഇങ്ങനെ ;ഇന്ന് രാത്രി ഒൻപതു മണിക്ക് ശേഷം നെയ്യാറ്റിൻകര കന്നി പ്പുറത്തുള്ള  നെയ്യാറിൽ അജ്ഞാത മൃതദേഹം ഒഴുകി വന്നടി ഞ്ഞതായി പോലീസിനും ഫയർ ഫോഴ്‌സിനും വിവരം ലഭിച്ചു .മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല,മാറനല്ലൂർ സ്റ്റേഷൻ പരിധിയിൽ കാണാതായ ആളാണോയെന്നു പോലീസ് സംശയിക്കുന്നുണ്ട് .
രാത്രിതന്നെ  ഫയർ ഫോഴ്‌സിന്റെ സഹായത്തോടെ നാല്പതോളം വയസ്സ് വരുന്ന  പുരുഷൻറെ
മൃ തദേഹം കരയിലേക്കും പിന്നീട് നെയ്യാറ്റിൻകര ആശുപത്രിയിലേക്കും മാറ്റാൻ ശ്രമിച്ചു. .ആശുപത്രിയിൽ പോലീസ് എത്തി ച്ചുവെങ്കിലും മോർചറിയിൽ സ്ഥലസൗകര്യം ഉണ്ടായിട്ടും  മൃതദേഹം നെയ്യാറ്റിൻകര ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കാൻ ആശുപത്രി അധികൃതർ തയ്യാറായില്ല.തുടർന്ന് ഏറെ വൈകിയാണ് തടസ്സം നീങ്ങിയതും. മോർച്ചറിയിൽസൂക്ഷിക്കാൻ തയ്യാറായതും .
പോലീസും ആശുപത്രി അധികൃതരും തമ്മിൽ അൽപനേരം സംസാരിക്കേണ്ട അവസരവും ഉണ്ടായി .
ഇത്തരം സന്ദർപ്പങ്ങളിൽ  ആശുപത്രി ജീനക്കാർ പ്രെത്യേക ജാഗ്രത കാട്ടേണ്ടതാണെന്നു റെസിഡൻസ് അസോസിയേഷനുകൾക്കു അഭിപ്രായമുണ്ട്‌ . നെയ്യാറ്റിൻകര ജെനെറൽ ആശുപത്രി ജീവിച്ചിരിക്കുന്നവരുടെ മാത്രമല്ല ;മരിച്ചവരുടെയും റഫറൽ ആശുപത്രിയായിമാറുന്നതിനോട് നാട്ടുകാർക്ക്  യോജിപ്പില്ല .നെയ്യാറ്റിൻകര ജെനെറൽ ആശുപത്രിക്കു ചികിത്സ അത്യാവശ്യമാണ് .



أحدث أقدم