യുവാവിൻറെ മൃതദേഹം നെയ്യാറിൽ കണ്ടെത്തിയസംഭവം ;ദുരൂഹതയെന്ന് ബന്ധുക്കൾ .
തിരുവനന്തപുരം;നെയ്യാറ്റിൻകര,റസ്സൽ പുരം
,കരക്കാട്ടുവിളയിൽ
കുട്ടൻ എന്ന് വിളിപ്പേരുള്ള ഷിജു 38
എന്ന
യുവാവിനെ ആദ്യം കാണാതാവുകയും മൂന്ന് ദിവസത്തിന് ശേഷംഇന്നലെ മൃതദേഹം
നെയ്യാറിൽ കണ്ടെത്തുകയുമായിരുന്നു.
കാണാതായ ദിവസം തന്നെ ബന്ധുക്കൾ മാറനല്ലൂർ
പോലീസിൽ പരാതി നൽകുകയും
ചെയ്തിരുന്നു.കേസ് എടുത്തമാറനല്ലൂർ പോലീസ് യുവാന്റെ ഫോൺ കേന്ദ്രീകരിച്ചു പരിശോധന നടത്തിയെങ്കിലും
കണ്ടെത്താനായില്ല.ഇയാളുടെ ഫോൺ ഒടുവിൽ നെയ്യാറ്റിൻകര മഞ്ചവിളാകത്തു ഉള്ളതായിട്ടാണ് മൊബൈൽ ടവർ
ലൊക്കേഷൻ കാണിച്ചിരുന്നത് .
ഷിജു
വിനെ കാണാതായതിൻറെ പിറ്റേദിവസം ഷിജുവിന് റെ ബൈക്ക് നെയ്യാറ്റിൻകര
ആശുപത്രി ജംഷനിലുള്ള ബിവറേജസിന് സമീപം കണ്ടെത്തിയിരുന്നു.കാണാതാവുമ്പോൾ
ഷിജു
വിന്റെ കൈവശം 10000 രൂപയോളം ഉണ്ടായിരുന്നതായി ബന്ധുക്കൾ
പറയുന്നു.അവിവാഹിതനായ മേ സിൻ പണിക്കാരനായ യുവാവ് പൊതുവെ
സവ്മ്യനായിരുന്നതായി ബന്ധുക്കൾ മാറനല്ലൂർ,നെയ്യാറ്റിൻകര പോലീസിന് നൽകിയ
മോഴി യിൽ പറയുന്നു.
നീന്താൻ അറിയാത്ത ഷിജു വെള്ളത്തിലിറങ്ങി ബക്കറ്റിൽ വെള്ളംകോരിയൊഴിച്ചാണ് കുളിക്കുക പോലും.ചെയ്യുന്നതെന്ന് സുഹൃത്തുക്കൾ പറയുന്നു .
റസ്സൽ
പുരം സ്വദേശിഷിജു എങ്ങിനെ നെയ്യാറിൽ എത്തിയെതെന്നും ദുരൂഹതയാണ് .ദിവസങ്ങൾ
കഴിഞ്ഞു ഷിജു വിൻറെ മൃതദേഹം നെയ്യാറിലെ കന്നിപ്പുറത്തു നിന്നും ഫയർ
ഫോഴ്‌സും നെയ്യാറ്റിൻകര പോലീസും കണ്ടെടുക്കുമ്പോൾ
ജീർണിച്ചനിലയിലായിരുന്നു.ഇതൊരു
ദുരൂഹ മരണമാണെന്നും ഇതിനു കാരണക്കാരായ ആളുകളെ കണ്ടെത്തണമെന്ന് ബന്ധുക്കൾ
പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട് .
ഷിജു
വിനെ കാണാതായ ദിവസം കൂടെ
ആരോ ഉള്ളതായി സൂചനയുണ്ട് .
ഷിജു
വിന്റെ ഫോണും ,പണവും നഷ്ടപ്പെട്ടിട്ടുണ്ട് .പണവും മൊബൈലും
അപഹരിച്ചശേഷം
നെയ്യാറിൽ ആരെങ്കിലും കൊണ്ടിട്ടതാണോ എന്നും ബന്ധുക്കൾ സംശയിക്കുന്നു
.നെയ്യാറ്റിൻകര ആശുപത്രി മോർട്‌റിയിലായിരുന്ന മൃതദേഹം ഇന്ന് തിരുവനന്തപുരം
മെഡിക്കൽ കോളേജിൽ പോസ്റ്റുമാർ ടെം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും
.നെയ്യാറ്റിൻകര പോലീസും മാറനല്ലൂർ പോലീസും കൂടുതൽ വിവരങ്ങൾ
അന്ന്വേഷിച്ചുവരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റുമാർടെം റിപ് പോർട്ടു
ലഭിക്കുന്നതോടെ മരണത്തിലെ ദു രൂഹത കൂടുതൽ പുറത്തു വരും .
ഫോട്ടോ ;
കുട്ടൻ എന്ന് വിളിപ്പേരുള്ള ഷിജു 38 ,കരക്കാട്ടുവിള,റസ്സൽപുരം,നെയ്യാറ്റിൻകര