സിവിൽ പോലീസ് ഓഫീസറുടെ മരണം ;ആത്മഹത്യയെന്ന്‌ പോലീസ് ​

 


സിവിൽ പോലീസ് ഓഫീസറുടെ മരണം ;ആത്മഹത്യയെന്ന്‌ പോലീസ് ​


തിരുവനന്തപുരം ​; നെയ്യാറ്റിൻകരയിലെ സിവിൽ പോലീസ് ഓഫീസറുടെ മരണം ;ആത്മഹത്യയെന്ന്‌ പോലീസ് .​തമ്പാനൂരിലെ ഹോട്ടലിൽ സിവിൽ പൊലീസ് ഓഫിസറെ തൂങ്ങിമരിച്ച ​ ​നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര സ്റ്റേഷനിലെ  ​.​സജിയാണ് മരണപ്പെട്ടത്​ ​.മേലുദ്യോഗസ്ഥരുടെ പീഡനമാണ് ആത്മഹത്യയ്ക്കു കാരണമെന്ന് സജിയുടെ കുടുംബം ആരോപിക്കുമ്പോഴും​ കഥ മറിച്ചാണ് .8 മാസമായി ഈ പോലീസ് ഉദ്യോഗസ്ഥൻ നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിൽ ജോലിക്കു ഹാജരായിരുന്നില്ല എന്ന സത്യം പോലീസ് സേനയിലുള്ളവർക്കെല്ലാം അറിവുള്ളതാണ് .പോലീസ് സ്റ്റേഷനിലെ റെക്കാർഡുകളും ഇതിനു തെളിവാണ് .സർക്കാർ സർവീസിൽ ഉള്ള
ഒരു ചാട്ടവും മരണപ്പെട്ട സജി പാലിച്ചിരുന്നില്ല എന്നാണു  സൂചന  .സേനയിലെ ഒരാൾപോലും ഇയാളുടെ വ്യക്തി  ജീവിതത്തെ ചോദ്യം ചെയ്തിട്ടില്ല .സ്ഥിരം മദ്യത്തിന് അടിമയായ ഈ ഉദ്യോഗസ്ഥൻ സർവീസ് ചട്ടങ്ങൾ പാലിച്ചിരുന്നില്ല  .മരണശേഷം ​ മേലുദ്യോഗസ്ഥരുടെ പീഡനമാണ് ആത്മഹത്യയ്ക്കു കാരണമെന്ന് സജിയുടെ കുടുംബം ആരോപിക്കു ​ന്നത്  വസ്തുതക്ക് നിരക്കാത്തതാണ് .ചില മാധ്യമങ്ങൾ തെറ്റിദ്ധാരണമൂലവും വസ്തുതകൾ മനസ്സി ലാക്കാതെയുമാണ്  ഇവ  പ്രസിദ്ധീകരിച്ച ത്  ​​.​
സജിയുടെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നും കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു. ഇന്നു പുലർച്ചെ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ ഹോട്ടൽ ജീവനക്കാരാണ് പൊലീസുകാരന്റെ മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ ഉച്ചയോടെയാണ് സജി ഹോട്ടലിൽ മുറിയെടുത്തതെന്നാണ് വിവരം. രണ്ടു ദിവസമായി സജിയെ കാണാനില്ലായിരുന്നു. ഇക്കാര്യം വ്യക്തമാക്കി സജിയുടെ കുടുംബം പൊലീസിൽ പരാതിയും നൽകിയിരുന്നു. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരവെയാണ് ; ഹോട്ടൽ മുറിയിൽ സജിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മരണപ്പെട്ട  സജി കാക്കണം ,റയാൻ നിവാസിൽ ,സുദർശനകുമാറിന്റെ മകനാണ് .ഭാര്യ ആശയും ഏക മകൻ റിയാൻ .പോസ്റ്റ്മാർട്ടത്തിനു ശേഷം മൃതദേഹം വീട്ടു വളപ്പിൽ സംസ്കരിച്ചു




أحدث أقدم