വിദ്യാഭ്യാസ ഡയറക്ടറേറ്റ​ലും ​ ഡിഇഒ ഓഫീസുകളിലും വിജിലൻസ് റെയ്ഡ്.;പ്രഹസനമോ

 വിദ്യാഭ്യാസ ഡയറക്ടറേറ്റ​ലും ​ ഡിഇഒ ഓഫീസുകളിലും  വിജിലൻസ് റെയ്ഡ്.;പ്രഹസനമോ
തിരുവനന്തപുരം ;​പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ വിജിലൻസ് റെയ്ഡ്. ഓപ്പറേഷൻ ജ്യോതി എന്ന പേരിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൻറെ ഓഫീസിലും അതിനു കീഴിലുള്ള എഇഒ, ഡിഇഒ ഓഫീസുകളിലുമാണ് മിന്നൽ പരിശോധന​ ​നടക്കുന്നത്. അധ്യാപക, അനധ്യാപക നിയമനങ്ങളിൽ അഴിമതിയെന്ന വിവരത്തിൻറെ അടിസ്ഥാനത്തിലാണ് റെയ്ഡ്. ഇന്ന് രാവിലെ 11 മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. എയ്ഡഡ് സ്കൂൾ അധ്യാപക നിയമനം, 



നിയമനം ക്രമവത്കരിക്കൽ, മാനേജ്മെൻറിനു ലഭിക്കുന്ന ഗ്രാൻഡുകൾ പാസാക്കി നൽകൽ, പുതിയ തസ്തിക സൃഷ്ടിക്കൽ എന്നിവയ്ക്ക് ​ഡിഇഒ ഓഫീസിലെ​ ​ ഉദ്യോഗസ്ഥർ വൻ തോതിൽ കൈക്കൂലി വാങ്ങുന്നതായും പാരിതോഷികം സ്വീകരിക്കുന്നതായും വിവരം ലഭിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് മിന്നൽ പരിശോധന നടക്കുന്നത്.​വിവരങ്ങൾ ഉച്ചവരെ പുറത്തുവിട്ടില്ല.പത്രണ്ടോളം പോലീസ് ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.​


 




أحدث أقدم